ഒരു കുഞ്ഞുറുമ്പിനെ നോവിച്ചാൽ പോലും കരയുന്ന ഹൃദയമാണ് കുഞ്ഞുങ്ങളുടേത്. കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയുടെ പ്രതീകമാകുകയാണ് മിസോറാംകാരനായ സായ്രംഗ്. പരിക്കേറ്റ കോഴിക്കുഞ്ഞിനേയും കൈയിൽപിടിച്ച് ദയനീയഭാവത്തോടെ നിൽക്കുന്ന സായ്രംഗിന്റെ ചിത്രം ഈ സമയം വരെ 67000 പേരാണ്ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തത്. സായ്രംഗിന്റെ സൈക്കിളിന്റെ ചക്രം ഒരു കോഴിക്കുഞ്ഞിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടൻ കൈയിൽ കിട്ടിയ നോട്ടുമായി കോഴിക്കുഞ്ഞിനേയും എടുത്ത് തൊട്ടടുത്ത ആശുപത്രിയിലേക്ക് അവൻ ഓടി. ചെന്നയുടൻ കൈയിലുള്ള പണമെല്ലാം നൽകി കോഴിക്കുഞ്ഞിനെ രക്ഷിക്കണമെന്ന് ആശുപത്രിയിലുണ്ടായിരുന്നവരോട് ആവശ്യപ്പെട്ടു. ഒരേസമയം കരച്ചിലും ചിരിയും വന്നുപോയി എന്നു പറഞ്ഞ് ഷില്ലോങിൽ നിന്നുള്ള സംഗയാണ് ഇക്കാര്യം ഫെയ്സ്ബുക്കിൽ പോസ്റ്റു ചെയ്തത്. Content highlights:He took the chicken, Sairang ran to the nearest hospital
from mathrubhumi.latestnews.rssfeed https://ift.tt/2YNgsqP
via
IFTTT
No comments:
Post a Comment