വാഷിംഗ്ടണ്‍ ഡി.സി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിലെ ആഭ്യന്തര സുരക്ഷാ മേധാവി കിര്‍സ്റ്റജെന്‍ നീല്‍സണ്‍ രാജിവച്ചു. ട്രംപിന്റെ വിവാദ അതിര്‍ത്തി നയം രൂപീകരിക്കാന്‍ മുന്നില്‍ നിന്ന ഉദ്യോഗസ്ഥയാണ് രാജിവച്ചെഴിഞ്ഞത്. രാജിയുടെ കാരണം നീല്‍സണ്‍ വ്യക്തമാക്കിയിട്ടില്ല. ട്രംപുമായുള്ള ഭിന്നതയാണ് രാജിക്ക് കാരണമെന്ന് സൂചനയുണ്ട്.
നീല്‍സണ് പകരം കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ കീവിന്‍ മക് മലീനന്‍ ഹോം ലാന്‍ഡ് സെക്യൂരിറ്റി മേധാവിയുടെ ചുമതല വഹിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
ഹോംലാന്‍ഡ് സെക്യുരിറ്റിയിലെ ജോലി 'ആജീവനാന്ത ബഹുമതിയാണെന്നാണ് നീല്‍സണ്‍ പ്രതികരിച്ചത്. നിര്‍ദ്ദിഷ്ട അതിര്‍ത്തി മതിലിന്റെ യും കുടിയേറ്റ കുടുംബങ്ങളെ വേര്‍പിരിക്കുന്നതിലും ശിപാര്‍ശ കൊണ്ടുവന്ന ഉദ്യോഗസ്ഥയുമാണ്. കുടിയേറ്റ കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍തിരിച്ചുനിര്‍ത്തുന്ന ഇവരുടെ നയം വലിയ വിമര്‍ശനമാണ് വിളിച്ചുവരുത്തിയത്. രാജിയെ കുറിച്ച് പറയുന്നില്ലെങ്കിലും രാജിവയ്ക്കാനുള്ള ഉചിതമായ സമയമെന്നാണ് നീല്‍സണ്‍ പറയുന്നത്. 'താന്‍ ജോലിയില്‍ ചേരുന്ന കാലത്തെ അപേക്ഷിച്ച് കൂുടതല്‍ സുരക്ഷിതമാണ് അമേരിക്ക ഇന്ന്' അവര്‍ പറയുന്നു.
ട്രംപ് ദക്ഷിണ മേഖലയിലെ അതിര്‍ത്തി സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് നീല്‍സണ്‍ രാജി പ്രഖ്യാപിച്ചത്. 2017 ജനുവരിയിലാണ് നീല്‍സണ്‍ ട്രംപിന്റെ സര്‍ക്കാരില്‍ ചേര്‍ന്നത്. മുന്‍ മഹാംലാന്‍ഡ് സെക്യുരിറ്റി ചീഫ് ജോണ്‍ കെല്ലിയുടെ അസിസ്റ്റന്റായി നിയമം.
from mangalam.com http://bit.ly/2IpkeRP
via IFTTT
No comments:
Post a Comment