ബംഗാളില്‍ സിപിഎം പിബി അംഗം മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം: വെടിവെയ്പ്പില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

ബംഗാളില്‍ സിപിഎം പിബി അംഗം മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം: വെടിവെയ്പ്പില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം 13 സംസ്ഥാനങ്ങളിലായി പുരോഗമിക്കുകയാണ്. പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ റായിഗഞ്ചില്‍ സിപിഎം സ്ഥാനാര്‍ത്ഥിയും പോളിറ്റ് ബ്യൂറോ അംഗവുമായ മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം. പോളിങ് ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതിനിടെ വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സിറ്റിംഗ് എംപി കൂടിയായ സലീമിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിവെയ്പ്പുണ്ടായത്.

റായ്ഗഞ്ചിലെ ഇസ്ലാംപുരില്‍ വെച്ചാണ് അക്രമണമുണ്ടായത്. സലീമിന്റെ വാഹനവ്യുഹം കടന്നുപോകുന്നതിനിടെ ഒരു കൂട്ടം ആള്‍ക്കാര്‍ വെടിയുതിര്‍ക്കുകയും പിന്നാലെ കല്ലുകളും ഇഷ്ടികകളും വാഹനങ്ങള്‍ക്കു നേരെ എറിയുകയും ചെയ്തു. ആക്രമത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു. മുഹമ്മദ് സലീമിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. അദേഹം സുരക്ഷിതനാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

അക്രമണത്തിനു പിന്നില്‍ തൃണമൂല്‍ കോണഗ്രസാണെന്ന് മുഹമ്മദ് സലീം ആരോപിച്ചു. റായ്ഗഞ്ചില്‍ വോട്ടെടുപ്പ് അട്ടിമറിക്കാന്‍ തൃണമുല്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് ആരോപണവുമായി ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്. പലയിടുത്തും വ്യാപക സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെന്നും ബിജെപി ബംഗാള്‍ ജനറല്‍ സെക്രട്ടറിയും മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ദേബശ്രീ ചൗധരി പറയുന്നു.

പശ്ചിമബംഗാളിലെ മൂന്ന് സീറ്റുകളിലാണ് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിലൊരു സീറ്റാണ് റായിഗഞ്ച്. തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, കോണ്‍ഗ്രസ്, ബിജെപി എന്നീ നാല് പാര്‍ട്ടികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന റായിഗഞ്ചില്‍ ശക്തമായ ചതുഷ്‌കോണമത്സരമാണ് നടക്കുന്നത്.



from mangalam.com http://bit.ly/2viZhQN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages