മലപ്പുറം: പൊന്നാനിയില്‍ പരാജയപ്പെട്ടാല്‍ താന്‍ എം.എല്‍.എ സ്ഥാനം രാജിവെയ്ക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എം.എല്‍.എയുമായ പി. വി അന്‍വര്‍. വെറുതെ ഒരു ആവേശത്തിനു പറയുകയല്ലന്നും തന്റെ വ്യക്തിപരമായ താല്‍പര്യമാണ് ഇതെന്നും മന്ത്രി കെ.ടി ജലീലിനൊപ്പം നടത്തിയ റോഡ് ഷോക്കിടയില്‍ അന്‍വര്‍ ഒരു മാധ്യമത്തിനോട് പറഞ്ഞു.
'മൂന്നു വര്‍ഷമായി നിലമ്പൂര്‍ എം.എല്‍.എ യായി പ്രവര്‍ത്തിക്കുന്ന എനിക്ക് വോട്ടര്‍മാര്‍ക്ക് മുന്നില്‍ ചൂണ്ടിക്കാട്ടാന്‍ നിലമ്പൂരിലെ വികസനം ഉണ്ട്. ഹൃദയം കൊണ്ടാണ് താന്‍ വോട്ട് ചോദിക്കുന്നത് എന്നിട്ടും വോട്ടര്‍മാര്‍ക്ക് തന്നെ വേണ്ടെങ്കില്‍ ഈ പണി അവസാനിപ്പിക്കുന്നതാണ് നല്ലത്' അന്‍വര്‍ പറഞ്ഞു.
കുട്ടികളേയും കുടുംബത്തേയും കച്ചവടത്തേയും നോക്കി ബാക്കികാലം ജീവിക്കുമെന്നും തന്റെ തീരുമാനം മാറ്റില്ലെന്നും അന്‍വര്‍ കൂട്ടിചേര്‍ത്തു. പൊന്നാനിയില്‍ തോറ്റാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന്് നേരത്തേയും അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിനാണ് രാജി വെയ്ക്കുമെന്ന് ഇദ്ദേഹം ഉറപ്പിച്ച് പറഞ്ഞത്. സിപിഎം രാജിവെയ്ക്കരുതെന്ന് പറഞ്ഞാലോയെന്ന ചോദ്യത്തിനു് പാര്‍ട്ടിയോട് ചില കാര്യങ്ങള്‍ താനും പറയും എന്നായിരുന്നു മറുപടി.
from mangalam.com http://bit.ly/2VS21Ab
via IFTTT
No comments:
Post a Comment