പത്തനംതിട്ട: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിനിടെ സംഭവിച്ച പാകപ്പിഴകളിൽ വിശദീകരണവുമായി പി.ജെ. കുര്യൻ. പാകപ്പിഴയിൽ പലരും തന്നെ സാമൂഹികമാധ്യമങ്ങളിൽ അധിക്ഷേപിക്കുന്നുണ്ടെന്നും അവരോടൊന്നും പരാതിയില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. പത്തനംതിട്ടയിലെ സ്ഥാനാർഥി ആന്റോ ആന്റണി നിർബന്ധിച്ചതുകൊണ്ടാണ് പരിഭാഷയ്ക്ക് സമ്മതിച്ചതെന്നും, ഞാൻ തന്നെ പരിഭാഷപ്പെടുത്തണമെന്ന് അദ്ദേഹം നിർബന്ധിച്ചപ്പോൾ അത് അംഗീകരിച്ചെന്നും പി.ജെ. കുര്യൻ വ്യക്തമാക്കി. പി.ജെ. കുര്യന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:- പരിഭാഷയിലെ പാകപ്പിഴ രാഹുൽജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിലെ ചില പാകപ്പിഴമൂലം സോഷ്യൽ മീഡിയയിൽ പലരും എന്നെ അധിക്ഷേപിക്കുണ്ട്. അവരോടൊന്നും പരാതിയില്ല. പ്രസംഗകൻ പറയുന്നത് പരിഭാഷകന് കേൾക്കാൻ കഴിയുന്നില്ലെങ്കിൽ എന്തു ചെയ്യും ? ഞാൻ ആദ്യമായിട്ടല്ല പരിഭാഷപ്പെടുത്തുന്നത്. പത്തനംതിട്ടയിൽ തന്നെ രാഹുൽജിയുടെയും സോണിയാജിയുടെയും പ്രസംഗങ്ങളും കോട്ടയത്ത് ശ്രീ.മൻമോഹൻസിങ്ങിന്റെ പ്രസംഗവും ഞാൻ മുൻപ് അപാകതകൾ ഇല്ലാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സാർ ഈ പണിയ്ക്ക് പോയത് എന്തിനാണ് എന്ന് ചില സുഹൃത്തുക്കൾ ചോദിക്കുന്നു. സ്ഥാനാർത്ഥി ശ്രീ .ആന്റോ ആന്റണി നിബന്ധിച്ചതുകൊണ്ടാണ് ഞാൻ പരിഭാഷയ്ക്ക് സമ്മതിച്ചത്. എ ഐ സി സി ഒബ്സർവേർറും ഡി സി സി പ്രസിഡന്റും ഇതേ നിലപാട് എടുത്തു. ഞാൻ തന്നെ പരിഭാഷപ്പെടുത്തണമെന്ന് സ്ഥാനാർഥി നിർബന്ധിച്ചപ്പോൾ അത് അംഗീകരിച്ചു. കഴിഞ്ഞദിവസം പത്തനംതിട്ടയിൽ രാഹുൽഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് പി.ജെ. കുര്യനായിരുന്നു. പ്രസംഗം പരിഭാഷപ്പെടുത്തുന്നതിനിടെ അദ്ദേഹത്തിന് സംഭവിച്ച പിഴവുകൾ ഏറെ ചർച്ചയാവുകയും ചെയ്തു. Content Highlights:pj kuriens facebook post about his translation
from mathrubhumi.latestnews.rssfeed http://bit.ly/2varDfE
via
IFTTT
No comments:
Post a Comment