ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ കൈവച്ച് അനുഗ്രഹിച്ചതിനെ സൈബര്‍ ആക്രമണത്തില്‍ മറുപടിയുമായി സുരേഷ് ഗോപിയുടെ ഭാര്യ രാധിക രംഗത്ത്. വിവാദങ്ങള്‍ക്കിടയില്‍ സുരേഷ് ഗോപിയുടെ കുടുംബം യുവതിയുടെ വീട്ടിലെത്തിയിരുന്നു.
ശ്രീലക്ഷ്മിയുടെ വയറ്റില്‍ സുരേഷ് ഗോപി കൈവെച്ച് അനുഗ്രഹിച്ചത് വന്‍വിവാദംക്ഷണിച്ചു വരുത്തിയിരുന്നു. സുരേഷ് ഗോപിയുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ചും എതിര്‍ത്തും പ്രതികരണങ്ങള്‍ വരുന്നതിന് ഇടയിലാണ് കുടുംബം അന്തിക്കാട്ടെ ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയത്.
'എനിക്ക് ഫെയ്‌സ്ബുക്ക് ഇല്ലാത്തതിനാല്‍ സുരേഷേട്ടന്‍ തന്നെയാണ് വീഡിയോ കാണിച്ചുതന്നത്. സുരേഷ് ഗോപിയെന്ന ആളെ ഒട്ടും അറിയാത്ത് ഒരാള്‍ക്ക് മാത്രമേ ആ വീഡിയോയിലെ സംഭവത്തെ വിമര്‍ശിക്കാന്‍ സാധിക്കു. കാരണം അദ്ദേഹത്തിന് കുഞ്ഞുങ്ങളോടുള്ള സ്‌നേഹം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഞാനും അഞ്ച് കുട്ടികളുടെ അമ്മയാണ്. ഏട്ടന് അമ്മമാരോടും കുഞ്ഞുങ്ങളോടും സ്‌നേഹവും ബഹുമാനവുമാണ്.
ഗര്‍ഭിണിയായ സ്ത്രീകളെ കണ്ടാല്‍ ഭഗവാന്‍ വരെ എഴുന്നേറ്റു നില്‍ക്കും എന്ന സംസ്്കാരത്തില്‍ വിശ്വസിക്കുന്ന ആളുകളാണ് നമ്മള്‍. അത് കാണാതെ വിമര്‍ശിക്കുന്നവരോട് എനിക്കൊന്നും പറയാനില്ല. അത് മനസിലാക്കാന്‍ പറ്റാത്തവര്‍ക്ക് മാത്രമേ ഇങ്ങനെയൊക്കെ പറയാന്‍ സാധിക്കുകയുള്ളൂ, അത്തരം ആളുകള്‍ പറയുന്ന ഒരു കാര്യവും നമ്മള്‍ ഉള്ളിലേക്ക് എടുക്കേണ്ട കാര്യമില്ലെ'ന്നും ശ്രീലക്ഷ്മിയോട് പറഞ്ഞു.
അന്ന് നടന്ന സംഭവം ഇങ്ങനെ,
സുരേഷ് ഗോപിയുടെ മണ്ഡല പര്യടനം ഉണ്ടെന്നറിഞ്ഞ ശ്രീലക്ഷ്മി ഭര്‍ത്താവ് വിവേകിനൊപ്പം കാത്തു നിന്നിരുന്നു. സുരേഷ് ഗോപിയുടെ വാഹനം കടന്നുപോയപ്പോള്‍ നിറവയറുമായി ശ്രീലക്ഷ്മി വാഹനത്തിന് പിന്നാലെ ഓടി. ഇത് കണ്ട് സുരേഷ് ഗോപി വാഹനം നിര്‍ത്തുകയും വയറില്‍ കൈവെച്ച് അനുഗ്രഹിക്കുകയും ചെയ്യുകയായിരുന്നു.
ഈ ദൃശ്യങ്ങള്‍ സമുഹമാധ്യമങ്ങളില്‍ എത്തിയതിന് പിന്നാലെയാണ് വിവാദവും യുവതിയെ അധിക്ഷേപിക്കുന്ന രീതിയില്‍ സൈബര്‍ ആക്രമണവും ഉണ്ടായത്. ഇതോടെ സുരേഷ് ഗോപി ശ്രീലക്ഷ്മിയുടെ കുടുംബവുമായി ഫോണില്‍ സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ പിന്നാലെയാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധികയും, മക്കളായ ഭാവന, ഭാഗ്യ, രാധികയുടെ അമ്മ ഇന്ദിര എന്നിവര്‍ ശ്രീലക്ഷ്മിയുടെ വീട്ടിലേക്ക് എത്തിയത്.
from mangalam.com http://bit.ly/2vcOoQp
via IFTTT
No comments:
Post a Comment