ബാലാകോട്ട് സന്ദര്‍ശിക്കാന്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കി പാകിസ്താന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

ബാലാകോട്ട് സന്ദര്‍ശിക്കാന്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കി പാകിസ്താന്‍

ന്യൂഡൽഹി: പാകിസ്താനിലെ ബാലാകോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയ പ്രദേശങ്ങൾസന്ദർശിക്കാൻ മാധ്യമപ്രവർത്തകർക്ക്പാകിസ്താൻഅവസരം നൽകി . ഇസ്ലാമാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രതിനിധികളെയും വിദേശരാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെയുമാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയ ഖൈബർ പഖ്തൂൻഖ്വ മേഖലയിലെ സ്ഥലങ്ങൾ സന്ദർശിക്കാൻ അനുവദിച്ചത്. പ്രദേശവാസികളോട് കൂടുതൽ സമയം സംസാരിക്കരുതെന്ന താക്കീതോടെയായിരുന്നു മാധ്യമപ്രവർത്തകരെ സ്ഥലം സന്ദർശിക്കാൻ അനുവദിച്ചത്. ബിബിസി അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങളുടെ പ്രതിനിധികൾ സംഘത്തിലുണ്ടായിരുന്നു. പാകിസ്താൻ സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ സന്ദർശനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണ് ഇവിടത്തെ യാഥാർഥ്യങ്ങളെന്നും അദ്ദേഹം ട്വീറ്റിൽ അവകാശപ്പെട്ടു. മൻഷേരയ്ക്കു സമീപമുള്ള പ്രദേശത്താണ് സന്ദർശനം നടത്തിയതെന്നും മലമ്പ്രദേശത്തുകൂടി ഒന്നര മണിക്കൂർസഞ്ചരിച്ചാണ് വ്യോമാക്രമണം നടത്തിയ സ്ഥലത്ത് എത്തിച്ചേർന്നതെന്നും ബിബിസിയുടെ മാധ്യമപ്രവർത്തകൻ വ്യക്തമാക്കി. ഇന്ത്യ ബോംബിട്ട് തകർത്തക്യാമ്പിലേയ്ക്കുള്ള മാർഗമധ്യേ മൂന്ന് സ്ഥലങ്ങളിൽ ബോംബ് ആക്രമണത്തിന്റെ ലക്ഷണങ്ങൾ കണ്ടതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ജനവാസ കേന്ദ്രത്തിൽനിന്ന് അകലെയുള്ള ഈ സ്ഥലങ്ങളിൽ ബോംബ് സ്ഫോടനത്തിൽ രൂപപ്പെട്ടഏതാനും കുഴികളും കടപുഴകിയ മരങ്ങളും മാത്രമാണ് കണ്ടതെന്നും അദ്ദേഹം പറയുന്നു. ഭീകര ക്യാമ്പുകൾ പ്രവർത്തിച്ചിരുന്നതെന്നു പറയുന്നമദ്രസ ഒരു കുന്നിനു മുകളിലാണ് സ്ഥിതിചെയ്തിരുന്നത്. ഈ കെട്ടിടത്തിന് ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചതിന്റെയോ പുതുക്കി പണിതതിന്റെയോ ലക്ഷണങ്ങളില്ല. ഇതിനോട് ചേർന്നുള്ള ഹാളിൽ 150-200 കുട്ടികൾ മതപഠനം നടത്തിയിരുന്നതായും ബിബിസി റിപ്പോർട്ടർ വ്യക്തമാക്കി. ഇന്ത്യയുടെ ആക്രമണത്തെ തുടർന്ന് പ്രദേശത്ത് നിലനിന്ന അനിശ്ചിതാവസ്ഥമൂലമാണ് മാധ്യമപ്രവർത്തകരുടെ സന്ദർശനം വൈകാൻ ഇടയാക്കിയതെന്ന് പാകിസ്താൻ വക്താവ് പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് സന്ദർശനം അനുവദിക്കുന്നതിനുള്ള ശരിയായ സമയം ഇതാണെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു. വാർത്താ ഏജൻസികൾക്കും പ്രാദേശിക മാധ്യമപ്രവർത്തകർക്കും മേഖലയിൽ പ്രവേശനം അനുവദിച്ചിരുന്നില്ലെന്ന ആരോപണം പാകിസ്താൻ വക്താവ് നിഷേധിച്ചു. മദ്രസയുടെ ബോർഡിൽ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ ഭാര്യാ സഹോദരൻ യൂസഫ് അസറിന്റെ പേര് ഉണ്ടായിരുന്നതായുള്ള റിപ്പോർട്ടുകളോട് വ്യക്തമായി പ്രതികരിക്കാൻ പാകിസ്താൻ വക്താവ് തയ്യാറായില്ല. മദ്രസയുടെ പ്രവർത്തനങ്ങൾക്ക് എവിടെനിന്നാണ് പണം ലഭിക്കുന്നതെന്ന കാര്യവും പാഠ്യവിഷയംസംബന്ധിച്ചുംഅന്വേഷിച്ചുവരികയാണെന്നും അവർ വ്യക്തമാക്കി. പ്രദേശവാസികളോട് കൂടുതൽ സമയം സംസാരിക്കാൻ പാകിസ്താൻ അധികൃതർ അനുവദിച്ചില്ലെന്നും ബിബിസി റിപ്പോർട്ടർ വ്യക്തമാക്കി. A group of international media journalists mostly India based and Ambassadors & Defence Attachés of various countries in Pakistan visited impact site of 26 February Indian air violation near Jabba, Balakot. Saw the ground realities anti to Indian claims for themselves. pic.twitter.com/XsONflGGVP — Maj Gen Asif Ghafoor (@OfficialDGISPR) April 10, 2019 Content Highlights:Pakistan, Media Team And Diplomats, Balakot Air Strike Site, pulwama attack


from mathrubhumi.latestnews.rssfeed http://bit.ly/2KoJt9b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages