ക്വാലാലംപുർ: മലേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ നിന്ന് ഇന്ത്യയുടെ സൈന നേവാളും എച്ച്.എസ്. പ്രണോയും ഒന്നാം റൗണ്ടിൽ തന്നെ പുറത്തായി. ഒരു ഇടവേളയ്ക്കുശേഷം കോർട്ടിൽ തിരിച്ചെത്തിയ സൈന ലോക റാങ്കിങ്ങിൽ ഇരുപത്തിരണ്ടാം റാങ്കുകാരിയായ തായ്ലൻഡിന്റെ പോർണപാവീ ചോചുവോങ്ങിനോട് ഒന്നിനെതിരേ രണ്ട് ഗെയിമുകൾക്കാണ് തോറ്റത്. ആദ്യ ഗെയിം നേടിയശേഷമാണ് പിഴവുകളുടെ ഘോഷയാത്രയായ വനിതാ സിംഗിൾസ് മത്സരത്തിൽ സൈന തോറ്റത്. സ്കോർ: 22-20, 15-21, 10-21. പുരുഷ സിംഗിൾസിൽ പ്രണോയ് തായ്ലൻഡിന്റെ തന്നെ സിത്തികോം താമ്മസിന്നിനോടാണ് ഒന്നിനെതിരേ രണ്ട് ഗെയിമുകൾക്ക് തോറ്റത്. പ്രണോയും ആദ്യ ഗെയിം സ്വന്തമാക്കിയശേഷമാണ് തോറ്റത്. സ്കോർ: 21-12, 16-21, 14-21. പി.വി.സിന്ധു വനിതാ സിംഗിൾസിൽ ജപ്പട്ടന്റെ ഒയ ഒഹോരിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചാണ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. സ്കോർ: 22-20, 21-12. ഇൻഡൊനീഷ്യയുടെ ഇഹ്സാൻ മൗലാന മുസ്തഫയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചാണ് കെ.ശ്രീകാന്ത് രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. സ്കോർ: 21-18, 21-16. Content Highlights:Malaysia Open Saina Nehwal PV Sindhu Kidambi Srikanth HSPrannoy
from mathrubhumi.latestnews.rssfeed https://ift.tt/2K5Ba1W
via
IFTTT
No comments:
Post a Comment