മൂന്നുവയസുകാരന്‍ ഗുരുതരാവസ്ഥയില്‍; വധശ്രമത്തിന് കേസ്, മാതാപിതാക്കള്‍ കസ്റ്റഡിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

മൂന്നുവയസുകാരന്‍ ഗുരുതരാവസ്ഥയില്‍; വധശ്രമത്തിന് കേസ്, മാതാപിതാക്കള്‍ കസ്റ്റഡിയില്‍

ആലുവ: കൊച്ചിയിൽ തലയ്ക്കടിയേറ്റ് ഗുരുതര പരിക്കുകളോടെ മൂന്നുവയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരേ വധശ്രമത്തിന് കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കളായ ജാർഖണ്ഡ് സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബം കേരളത്തിലെത്തിയിട്ട് 20 ദിവസം മാത്രമാണ് ആയത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ച കുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായി. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. തലച്ചോറിനകത്തെ രക്തസ്രാവം നിലച്ചിട്ടില്ല. ഗുരുതരാവസ്ഥയിലുള്ള കുഞ്ഞ് വെന്റിലേറ്ററിലാണ്. അതേ സമയം കേരളാ പോലീസ് കൂടുതൽ അന്വേഷണത്തിനായി ജാർഖണ്ഡ് ജെയ്നഗർ പോലീസുമായി ബന്ധപ്പെട്ടു. സംശയാസ്പദമായ സാഹചര്യത്തിൽ തലയ്ക്ക് പരിക്കേറ്റ മൂന്നുവയസുകാരനെ ബുധനാഴ്ചയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെട്ടിടത്തിൽ നിന്ന് വീണെന്ന് പറഞ്ഞാണ് മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. മുറിവേറ്റ പാടുകൾക്ക് പുറമേ കുഞ്ഞിന്റെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളും കണ്ടെത്തിയിരുന്നു. അതേ സമയം ആശുപത്രിയിലെത്തിച്ച് അൽപസമയത്തിനകം കുഞ്ഞിനെ ഇവിടെനിന്ന് മാറ്റണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വെന്റിലേറ്ററിലുള്ള കുഞ്ഞിനെ മാറ്റാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. Content Highlights: three year child on ventilator, parents in police Custody


from mathrubhumi.latestnews.rssfeed http://bit.ly/2VW3aqw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages