കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നുവെന്ന് പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 26, 2019

കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നുവെന്ന് പ്രധാനമന്ത്രി

വാരാണസി: കേരളത്തിലെ ബിജെപി പ്രവർത്തകർ ജീവൻ പണയം വെച്ചാണ് പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിലെയും ബംഗാളിലെയും പ്രവർത്തകരെ കൊലപ്പെടുത്തുന്നുവെന്നും ബിജെപി പ്രവർത്തകർ ഇവിടങ്ങളിൽ കഷ്ടപ്പെടുന്നുവെന്നും മോദി പറഞ്ഞു. തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടാനുതകുന്ന നിർദ്ദേശം നൽകുന്നതിനിടെയാണ് പ്രധാനമന്ത്രി കേരളത്തേയും ബംഗാളിനെയും പരാമർശിച്ചത്. വാരാണസിയിലെപ്രവർത്തകർ ഉയർന്ന സൗകര്യങ്ങളിൽ ജീവിക്കുന്നവരാണ്. എന്നാൽ കേരളവും ബംഗാളും പോലെയുള്ള സംസ്ഥാനങ്ങളിൽ പ്രവർത്തകർക്ക് വളരെയധികം കഷ്ടപ്പാടുകൾ അനുഭവിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കേരളത്തിലും ബംഗാളിലുമുള്ള പ്രവർത്തകർ ജയിലലടക്കപ്പെടുന്നു. അതേപോലെ അവർ കൊലചെയ്യപ്പെടുന്നു. ആ ഒരു സാഹചര്യം നിങ്ങൾ തിരിച്ചറിയണം. മടങ്ങിവരുമെന്ന് ഉറപ്പില്ലാതെയാണ് കേരളത്തിലെ പ്രവർത്തകർ വീടുകളിൽ നിന്നും ഇറങ്ങുന്നത്. അമ്മമാരോട് യാത്രപറഞ്ഞാണ് പ്രവർത്തകർ എന്നും പുറത്തുപോകുന്നതെന്നും ബംഗാളിലും സമാനമായ സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വാരാണസിയിലെ പ്രവർത്തകർക്ക് അത്തരം ബുദ്ധിമുട്ടുകൾ ഒന്നുംതന്നെ നേരിടേണ്ടിവരുന്നില്ല. അതുകൊണ്ടുതന്നെ പരമാവധി വോട്ടുകൾ സമാഹരിക്കുന്നതിൽ വീഴ്ചവരുത്തരുത്- മോദി പറഞ്ഞു. രാജ്യത്ത് നിലവിൽ ഭരിച്ചുകൊണ്ടിരിക്കുന്ന സർക്കാരിന് അനുകൂലമായ തരംഗമാണ് കാണാനാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.. കശ്മീർ മുതൽ കന്യാകുമാരി വരെയും കാശി ഘട്ട് മുതൽ പോർബന്ദർവരെയുമുള്ള ജനങ്ങൾ മോദി ഭരണം വീണ്ടും വരണം എന്നാണ് പറയുന്നതെന്നും മികച്ച ഭരണം ഉറപ്പാക്കാൻ ആത്മാർഥമായി പരിശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പോളിങ് ബൂത്തുകളിലും ജയിക്കണമെന്നും അതിനായി പരിശ്രമിക്കണമെന്നും മോദി പ്രവർത്തകരോട് ആവശ്യപ്പെട്ടു. ഞാൻ ജയിക്കുമോ പരാജയപ്പെടുമോ എന്നത് വിഷയമല്ല. ജനാധിപത്യം തീർച്ചയായും വിജയിക്കണം. എല്ലാ വോട്ടിങ് റെക്കോർഡുകളും തകർക്കാൻ നമുക്ക് സാധിക്കുമെന്ന് ലോകത്തിനെ കാണിച്ചുകൊടുക്കണം. മോദി സർക്കാർ വീണ്ടും വരണം എന്ന് ജനങ്ങൾ തീരുമാനിച്ചുറപ്പിച്ചുകഴിഞ്ഞുവെന്നും മോദി പറഞ്ഞു. വാരാണസിയിലെ ഒരു ബൂത്തിലെങ്കിലും പിന്നോക്കം പോയാൽ എത്രവലിയ വിജയം ലഭിച്ചാലും തനിക്ക് സന്തോഷിക്കാനാകില്ലെന്നും മോദി പ്രവർത്തകരോട് പറഞ്ഞു. നിങ്ങൾ ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടുന്നതിൽ വിജയിച്ചാൽ സ്വാഭാവികമായും പാർട്ടിയും വിജയം നേടുമെന്നും അദ്ദേഹം പ്രവർത്തകരോടായി പറഞ്ഞു. വാരണാസിയിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തെപ്പറ്റി നിരീക്ഷകർ പുസ്തകങ്ങൾ എഴുതാൻ നിർബന്ധിതരാക്കപ്പെടുന്ന തരത്തിലുള്ള പ്രകടനമാണ് കാഴ്ചവയ്ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Country is witnessing a pro-incumbency for the first time: PM Modi


from mathrubhumi.latestnews.rssfeed http://bit.ly/2IM3ncK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages