ന്യൂഡൽഹി: അഞ്ചു കോടി രൂപ കോഴ കൈപ്പറ്റാൻ സന്നദ്ധത അറിയിക്കുന്ന വീഡിയോയിലെ ശബ്ദം ഡബ്ബുചെയ്തതാണെന്ന കോൺഗ്രസ്സ് സ്ഥാനാർഥി എംകെ രാഘവന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ടിവി 9 ഗ്രൂപ്പ് എഡിറ്റർ വിനോദ് കാപ്രി. ഒരു ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് വിനോദ് കാപ്രിയുടെ വെളിപ്പെടുത്തൽ. വീഡിയോ ദൃശ്യം ശാസ്ത്രീയ പരിശോധനയ്ക്ക് നൽകാൻ ഒരുക്കമാണെന്നും ടിവി9 ഭാരത് വർഷ് ചാനൽ അറിയിച്ചു. അഞ്ചു കോടി രൂപ കോഴ കൈപറ്റാൻ യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവൻ സന്നദ്ധ പ്രകടിപ്പിക്കുന്ന വീഡിയോ ദൃശ്യമാണ് ചാനൽ പുറത്ത് വിട്ടിരുന്നത്. ഇത് വലിയ വിവാദത്തിന് വഴിവെച്ചു. ശബ്ദം ഡബ്ബു ചെയ്തതെന്നായിരുന്നു രാഘവന്റെ ആരോപണം. എന്നാൽ രാഘവന്റെ ആരോപണങ്ങളെ ടി വി 9 ഗ്രൂപ്പ് എഡിറ്റർ വിനോദ് കാപ്രി നിഷേധിച്ചു. വീഡിയോ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കായി കേന്ദ്ര ഫോറൻസിക് ലബോറട്ടറിക്ക് കൈമാറാൻ തയ്യാറാണെന്ന്വിനോദ് കാപ്രി അറിയിച്ചു. "തന്റെ ശബ്ദം ഡബ്ബു ചെയ്തു ചേർത്തതാണെന്ന എംകെ രാഘവന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. അദ്ദേഹത്തിന്റെ ദൃശ്യങ്ങളും ശബ്ദങ്ങളും തന്നെയാണ് സംപ്രേഷണം ചെയ്തത്",വിനോദ് കാപ്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കാലയളവിലെ അഴിമതിയും കള്ളപ്പണ ഉപയോഗവും പുറത്ത്കൊണ്ടുവരികയെന്നലക്ഷ്യത്തോടെയാണ് രാജ്യവ്യാപകമായി ഒളിക്യാമറ ഓപ്പറേഷൻ നടത്തിയതെന്നും ദൃശ്യങ്ങളിലും സംഭാഷണങ്ങളിലും കൃത്രിമം നടത്തിയിട്ടില്ലെന്നും ടിവി 9 ഗ്രൂപ്പ് എഡിറ്റർ വിനോദ് കാപ്രി പറഞ്ഞതായി ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. content highlights:TV 9 Bharath varsh channel vinod capri and MK Raghavan corruption exposure
from mathrubhumi.latestnews.rssfeed http://bit.ly/2VynTQE
via
IFTTT
No comments:
Post a Comment