മദ്രാസ് ഐ.ഐ.ടി.യില്‍ കാമ്പസ് അഭിമുഖത്തിലൂടെ 964 പേര്‍ക്ക് ജോലി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 30, 2019

മദ്രാസ് ഐ.ഐ.ടി.യില്‍ കാമ്പസ് അഭിമുഖത്തിലൂടെ 964 പേര്‍ക്ക് ജോലി

ചെന്നൈ: മദ്രാസ് ഐ.ഐ.ടി.യിൽനിന്ന് കാന്പസ് അഭിമുഖത്തിലൂടെ വിവിധ കമ്പനികളിൽ ജോലി ലഭിച്ചവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനമാണ് വർധന. 964 വിദ്യാർഥികൾക്കാണ് 2018-19 വർഷത്തിൽ വിവിധ കമ്പനികളിൽ ജോലി ലഭിച്ചത്. കഴിഞ്ഞ വർഷം 834 വിദ്യാർഥികൾക്കാണ് അവസരം ലഭിച്ചത്.മൈക്രോൺ, ഇന്റൽ ഇന്ത്യ ടെക്നോളജി എന്നിവ 26 പേരെ വീതവും സിറ്റി ബാങ്ക് 23 പേരെയും മൈക്രോസോഫ്റ്റ് 22 പേരെയും ക്വാൽകോം 21 പേരെയും തിരഞ്ഞെടുത്തു. 298 കമ്പനികളാണ് ക്യാമ്പസ് അഭിമുഖം നടത്താൻ രജിസ്റ്റർ ചെയ്തിരുന്നത്. 51 സ്റ്റാർട്ടപ്പ് കമ്പനികളും ക്യാമ്പസ് അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. ഇവർ 121 പേർക്ക് ജോലി വാഗ്ദാനംചെയ്തെങ്കിലും 97 പേരാണ് സന്നദ്ധതപ്രകടിപ്പിച്ചത്അഭിമുഖത്തിന്റെ ആദ്യഘട്ടം ഡിസംബർ എട്ടിനും രണ്ടാംഘട്ടം ജനുവരി മുതൽ ഏപ്രിൽ അവസാനവാരംവരെയുമാണ് നടന്നത്. ഇതിൽ 97 വിദ്യാർഥികൾക്ക് ബിരുദപഠനം കഴിയുന്നതിനുമുമ്പുതന്നെ തൊഴിലവസരം വാഗ്ദാനംചെയ്യപ്പെട്ടു. ഇവരിൽ 21 പേർക്ക് അന്താരാഷ്ട്ര അവസരങ്ങളാണ് ലഭിച്ചത്. ഇത് റെക്കോഡ് നേട്ടമാണെന്ന് ഐ.ഐ.ടി. അധികൃതർ പറഞ്ഞു. ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ 364 പേർക്ക് ഈ വർഷം ക്യാമ്പസ് അഭിമുഖത്തിലൂടെ ജോലി ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 274 മാത്രമായിരുന്നു. ഈ വർഷം 1300 വിദ്യാർഥികളാണ് വിവിധ കമ്പനികളിൽ അവസരം തേടി അഭിമുഖത്തിന് അപേക്ഷിച്ചിരുന്നത്. Content Highlights: 964 students from Madras IIT placed in campus interview


from mathrubhumi.latestnews.rssfeed http://bit.ly/2IPvacj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages