കോട്ടയം:മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടന്ന അവസാന സെമസ്റ്റർ ബിരുദ പരീക്ഷകളുടെ ഫലം അതിവേഗത്തിൽ പ്രഖ്യാപിച്ച് എം.ജി. സർവകലാശാല. ഇതിലൂടെ പരീക്ഷ നടത്തി മേയിൽ ഫലപ്രഖ്യാപനം നടത്തിയ സർവകലാശാലയുടെ മുൻ റെക്കോഡ് വീണ്ടും തിരുത്തി. 10 പ്രവൃത്തിദിനംകൊണ്ടാണ് പരീക്ഷ നടത്തിയ മാസംതന്നെ ഫലം പ്രഖ്യാപിച്ചത്. ബി.എ., ബി.എസ്സി., ബി.കോം., ബി.എഫ്.ടി., ബി.ടി.എസ്, ബി.ബി.എ., ബി.സി.എ., ബി.എസ്.ഡബ്ല്യു, ബി.ബി.എം. കോഴ്സുകളുടെ ഫലമാണ് പ്രഖ്യാപിച്ചത്. ഏപ്രിൽ 17-നാണ് അവസാന പ്രാക്ടിക്കൽ പരീക്ഷ നടന്നത്. 29-ന് ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞവർഷം മേയ് 15-നാണ് ഫലം പ്രഖ്യാപിച്ചത്. ഒമ്പത് ബിരുദപരീക്ഷകളിൽ മൊത്തം 53.38 ശതമാനമാണ് വിജയം. 196 അഫിലിയേറ്റഡ് കോളേജുകളിലായി പരീക്ഷയെഴുതിയ 37,459 പേരിൽ 19,997 പേർ വിജയിച്ചു. ബി.എ.യ്ക്ക് 49.17 ശതമാനവും ബി.എസ്സിക്ക് 61.03-ഉം ബി.കോമിന് 51.56-ഉം ആണ് ജയം. ആറാം സെമസ്റ്റർ ബിരുദപരീക്ഷയിൽ മാത്രം 73.58 ശതമാനമാണ് ജയം. ബി.എ. 73.61, ബി.എസ്സി. 76.89, ബി.കോം. 71.01, ബി.എഫ്.ടി-96.61, ബി.ടി.എസ്.-76.92, ബി.ബി.എ.-75.22, ബി.സി.എ.-74.02, ബി.എസ്.ഡബ്ല്യു-88.46, ബി.ബി.എ. 74.71 ശതമാനം എന്നിങ്ങനെയാണ് ആറാം സെമസ്റ്ററിലെ വിജയശതമാനം. ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ബിരുദാനന്തര പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ 30-ന് പൂർത്തീകരിക്കും. Content Highlights:MG University published degree results in record 10 days
from mathrubhumi.latestnews.rssfeed http://bit.ly/2J0lawd
via
IFTTT
No comments:
Post a Comment