ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. രാജ്യത്തെ 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 91 ലോക്സഭാ മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ്, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പും വ്യാഴാഴ്ചയാണ്. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും രാവിലെ ഏഴു മണി മുതൽ വോട്ടെടുപ്പ് തുടങ്ങി. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന പല മണ്ഡലങ്ങളിലെയും പ്രശ്നബാധിത ബൂത്തുകളിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, മേഘാലയ, മിസോറം, നാഗാലാന്റ്, സിക്കിം, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മുഴുവൻ ലോക്സഭ മണ്ഡലങ്ങളിലേക്കും ആദ്യഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആൻഡമാൻ ആന്റ് നിക്കോബാർ, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ ലോക്സഭാ മണ്ഡലങ്ങളിലും വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, സീറ്റുകളുടെ എണ്ണം ആന്ധ്രാപ്രദേശ് (25), തെലങ്കാന (17), ഉത്തർപ്രദേശ് (8), മഹാരാഷ്ട്ര (7), അസം (5), ഉത്തരാഖണ്ഡ് (5), ബിഹാർ (4), ഒഡിഷ (4), അരുണാചൽപ്രദേശ് (2), പശ്ചിമ ബംഗാൾ (2), ജമ്മുകശ്മീർ (2), മേഘാലയ (2), ഛത്തീസ്ഗഢ് (1), മണിപ്പൂർ (1), മിസോറം (1), നാഗാലാൻഡ് (1), സിക്കിം (1), ത്രിപുര (1), അന്തമാൻ നിക്കോബർ (1), ലക്ഷദ്വീപ് (1). നിയമസഭാ തിരഞ്ഞെടുപ്പുകൾ ആന്ധ്രാപ്രദേശ്, അരുണാചൽപ്രദേശ്, സിക്കീം മത്സരിക്കുന്ന പ്രമുഖർ നിതിൽ ഗഡ്കരി, ബി.ജെ.പി. നാഗ്പുർ (മഹാരാഷ്ട്ര), രേണുകാ ചൗധരി, കോൺഗ്രസ്, ഖമ്മം (തെലങ്കാന), ഡി. പുരന്ദേശ്വരി, ബി.ജെ.പി. വിശാഖപട്ടണം (ആന്ധ്രാപ്രദേശ്), അസസുദീൻ ഒവൈസി, മജ്ലിസ് പാർട്ടി. ഹൈദരാബാദ് (തെലങ്കാന), വി.കെ. സിങ്., ബി.ജെ.പി. ഗാസിയാബാദ് (യു.പി), അജിത് സിങ്. ആർ.എൽ.ഡി. മുസഫറാബാദ് (യു.പി.), ഹരീഷ് റാവത്ത് കോൺഗ്രസ് നെനിത്താൾ-ഉധംസിങ് നഗർ (ഉത്തരാഖണ്ഡ്), ജയന്ത് ചൗധരി, ആർ.എൽ.ഡി. ബാഗ്പത്ത് (യു.പി.), കിരൺ റിജിജു, ബി.ജെ.പി., അരുണാചൽ വെസ്റ്റ് (അരുണാചൽ പ്രദേശ്) Content Highlights:loksabha election first phase polling on april 11 thursday
from mathrubhumi.latestnews.rssfeed http://bit.ly/2UPpeFL
via
IFTTT
No comments:
Post a Comment