നോട്ട് നിരോധനം തൊഴില്‍ മേഖലയെ തകര്‍ത്തു; രണ്ടു വര്‍ഷത്തിനുള്ളില്‍ നഷ്ടമായത് 50 ലക്ഷം തൊഴിലുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

നോട്ട് നിരോധനം തൊഴില്‍ മേഖലയെ തകര്‍ത്തു; രണ്ടു വര്‍ഷത്തിനുള്ളില്‍ നഷ്ടമായത് 50 ലക്ഷം തൊഴിലുകള്‍

ന്യുഡല്‍ഹി: നോട്ട് നിരോധനം രാജ്യത്തെ തൊഴില്‍ അവസരങ്ങള്‍ അട്ടിമറിച്ചുവെന്ന് റിപ്പോര്‍ട്ട്. 2016 നവംബര്‍ മുതല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം തൊഴിലുകളാണ് നഷ്ടപ്പെട്ടതെന്ന് ബംഗലൂരുവിലെ അസിം പ്രേംജി യൂണിവേഴ്‌സിറ്റിയിലെ ദ സെന്റര്‍ ഫോള്‍ സസ്‌റ്റൈനബിള്‍ എംപ്ലോയിമെന്റ് വിഭാഗം തയ്യാറാക്കിയ 'സ്‌റ്റേറ്റ് ഓഫ് വര്‍ക്കിംഗ് ഇന്ത്യ 2019' റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊഴില്‍ നഷ്ടപ്പെട്ടവരില്‍ കൂടുതല്‍ പേരും സ്ത്രീകളാണ്. ഈ തകര്‍ച്ചയുടെ കാരണം നോട്ട് നിരോധനമാണോ അല്ലയോ എന്നതിനേക്കാള്‍ ആ പ്രശ്‌നം ആശങ്കയ്ക്ക് ഇടയാക്കിയെന്നും അടിയന്തരമായി നയപരമായ ഇടപെടലിന് ആവശ്യം ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2011നു ശേഷം തൊഴിലില്ലായ്മ ഉയര്‍ന്നുവരുന്നുണ്ട്. ഉന്നത വിദ്യാഭ്യാസമുള്ളവരും യുവാക്കളും തൊഴില്‍ രഹിതരില്‍ ഉണ്ട്. വിദ്യാസമ്പന്നര്‍ക്കിടയില്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടെങ്കിലും കുറഞ്ഞ വിദ്യാഭ്യാസം ഉള്ളവര്‍ക്കു തൊഴില്‍ നഷ്ടപ്പെടുന്നതോ തൊഴില്‍ അവസരങ്ങള്‍ കുറയുന്നതോ ആയ സാഹചര്യമുണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ തൊഴില്ലായ്മ പ്രാഥമിക സാമ്പത്തിക വിഷയമായി ഉയര്‍ന്നുവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2017-18 വര്‍ഷത്തില്‍ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നേരത്തെ ചോര്‍ന്നിരുന്നു. നാഷണല്‍ സര്‍വേ ഓഫീസ് 2017 ജൂലായ്ക്കും 2018 ജൂണിനും മധ്യേ നടത്തിയ പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേയില്‍ തൊഴിലില്ലായ്മ നിരക്ക് 6.1% ആയി ഉയര്‍ന്നുവെന്നാണ് കണ്ടെത്തിയത്. 1972-73 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

എന്നാല്‍ റിപ്പോര്‍ട്ട് പരിശോധിച്ചിട്ടില്ലെന്നും ഡാറ്റയുടെ സത്യാവസ്ഥ അറിയില്ലെന്നുമായിരുന്നു നിതി അയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞത്.



from mangalam.com http://bit.ly/2vbAde4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages