നോട്ടു നിരോധനം തൊഴിലില്ലായ്മയുടെ അവസ്ഥ ഭീകരമാക്കി ; വിദ്യാഭ്യാസമുള്ളവര്‍ക്ക് നേരത്തേ പണിയില്ല, പഠിപ്പില്ലാത്തവര്‍ക്ക് ഉള്ള പണി പോകുകയും ചെയ്തു ; ഇപ്പോള്‍ ജോലിയില്ലാത്തത് 50 ലക്ഷം പേര്‍ക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

നോട്ടു നിരോധനം തൊഴിലില്ലായ്മയുടെ അവസ്ഥ ഭീകരമാക്കി ; വിദ്യാഭ്യാസമുള്ളവര്‍ക്ക് നേരത്തേ പണിയില്ല, പഠിപ്പില്ലാത്തവര്‍ക്ക് ഉള്ള പണി പോകുകയും ചെയ്തു ; ഇപ്പോള്‍ ജോലിയില്ലാത്തത് 50 ലക്ഷം പേര്‍ക്ക്

ബംഗലുരു: തൊഴിലവസരവും തൊഴിലില്ലായ്മയും ഈ തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചകളില്‍ ഒന്നായി മാറുമ്പോള്‍ ബിജെപി സര്‍ക്കാരിന്റെ നോട്ടു നിരോധനം ഇന്ത്യയില്‍ തൊഴിലില്ലായ്മയുടെ നില പിന്നെയും ഉയര്‍ത്തിയാതായി റിപ്പോര്‍ട്ട്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ക്കിടയില്‍ തൊഴിലില്ലായ്മ കൂടു മ്പോള്‍ തന്നെ വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്ക് ഉള്ള പണികൂടി പോകുന്ന സ്ഥിതി 2016 ന് ശേഷം ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൊവ്വാഴ്ച പുറത്തിറക്കിയ ബംഗലുരു അസിം പ്രേംജി സര്‍വകലാശാല പുറത്തുവിട്ട സ്‌റ്റേറ്റ് ഓഫ് വര്‍ക്കിംഗ് ഇന്ത്യ 2019 റിപ്പോര്‍ട്ടില്‍ 2016 നും 2018 നും ഇടയില്‍ 50 ലക്ഷം പേര്‍ക്ക് പണിയില്ലാതായതായി ചൂണ്ടിക്കാട്ടുന്നു. തൊഴില്‍ കുറയാനുള്ള കാര്യത്തിന് അനുബന്ധ ഘടകമായി 2016 നവംബറില്‍ എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടു നിരോധനം മാറുക കൂടി ചെയ്തതായി റിപ്പോര്‍ട്ട് പറയുന്നു. 2016 ന് ശേഷം ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരില്‍ തൊഴിലില്ലായ്മ കൂടുന്ന സാഹചര്യം സൃഷ്ടിച്ചപ്പോള്‍ കൂലിപ്പണി ഉള്‍പ്പെടെ വിദ്യാഭ്യാസം കുറഞ്ഞവരുടെ ഇടങ്ങളില്‍ പണി കുറയുകയും ചെയ്തിരിക്കുകയാണ്.

2011 ന് ശേഷം തൊഴിലില്ലായ്മ സ്ഥിരമായി ഉയരുന്ന സ്ഥിതിയുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസക്കാര്‍ക്കിടയില്‍ തൊഴിലില്ലായ്മ കൂടുന്നതിനൊപ്പം വിദ്യാഭ്യാസം കുറഞ്ഞവര്‍ക്കുണ്ടാകുന്ന തൊഴില്‍ നഷ്ടം കുടിയാപ്പോള്‍ 2016 ന് ശേഷം സ്ഥിതി കൂടുതല്‍ കടുപ്പമായിരിക്കുകയാണ്. സ്ത്രീകളെയാണ് സ്ഥിതി കൂടുതല്‍ ബാധിച്ചിട്ടുള്ളത്. തൊഴില്‍പ്രായത്തില്‍ പെടുന്ന നഗര സ്ത്രീകള്‍ക്കിടയില്‍ 10 ശതമാനത്തോളം പേര്‍ ബിരുദധാരികളാണ്. ഈ വിഭാഗത്തിലെ 34 ശതമാനവും തൊഴില്‍ രഹിതരാണ്. ഇതേ പ്രായത്തില്‍ പുരുഷന്മാര്‍ 13.5 ശതമാനമാണ്. ഇവര്‍ക്കിടയിലെ 60 ശതമാനത്തിനും പണിയില്ല.



from mangalam.com http://bit.ly/2v5jyJo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages