കണ്ണൂര്‍: കൊലപാതക രാഷ്ട്രീയമെന്ന പ്രചരണം പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി ഉന്നയിച്ച കണ്ണൂരില്‍ കനത്ത പോളിംഗ്. ഉച്ചയ്ക്ക് ഒരു മണി വരെ പോളിംഗ് ശതമാനം 47.63 ആയി. 46 ശതമാനം പോളിംഗ് രേഖപ്പെടുത്തി പാലക്കാട്, ഇടുക്കി, ആലപ്പുഴ മണ്ഡലങ്ങള്‍ തൊട്ടു പിന്നിലുണ്ട്. രാവിലെ ഏഴു മണിയോടെ തുടങ്ങിയ വോട്ടെടുപ്പ് ഉച്ചയ്ക്ക് ഒരു മണിയോടെ സംസ്ഥാനത്ത് മൊത്തം മണ്ഡലങ്ങളിലുമായി 44 ശതമാനത്തിലേക്ക് കടന്നു.
പത്തനംതിട്ടയിലും കൊല്ലത്തും ഉച്ച കഴിഞ്ഞതോടെ കനത്ത പോളിംഗാണ്. 45.49 ശതമാനവും 43.07 ശതമാനവുമാണ് പോളിംഗ്. തിരുവനന്തപുരത്ത് 43.08, ആറ്റിങ്ങല്‍ 44.67 , മാവേലിക്കര 44.25 , ആലപ്പുഴ 46.01 , കോട്ടയം 45.03, ഇടുക്കി 46.27, എറണാകുളം 42.03, ചാലക്കുടി 45.72, തൃശൂര്‍ 43.82, ആലത്തൂര്‍ 43.32, പാലക്കാട് 46.28, പൊന്നാനി 38.81, മലപ്പുറം 41.17 , കോഴിക്കോട് 40.76 , വയനാട് 45.68 , വടകര 41.81 , കണ്ണുര്‍, 47.38, കാസര്‍ഗോഡ് 44.27 എന്നിങ്ങനെയാണ് ഉച്ച വരെയുള്ള പോളിംഗ് ശതമാനം.
തെരഞ്ഞെടുപ്പുകളില്‍ സാധാരണഗതിയില്‍ മന്ദഗതിയില്‍ നീങ്ങാറുള്ള പത്തനംതിട്ടയില്‍ ഇത്തവണ കനത്ത പോളിംഗാണ്. ഉച്ചയ്ക്ക് 12.30 കഴിഞ്ഞപ്പോള്‍ തന്നെ 35 ശതമാനം പോളിംഗ് നടന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മൊത്തം രേഖപ്പെടുത്തിയത് 65 ശതമാനമാണ്. കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച പോളിംഗാണ് വയനാട്ടില്‍ രേഖപ്പെടുത്തിയത്. ചാലക്കുടി, കൊല്ലം, കോട്ടയം മണ്ഡലങ്ങളിലും കനത്ത പോളിംഗാണ്. കോഴിക്കോട് 27 ാം നമ്പര്‍ ബൂത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി.
വയനാട്ടില്‍ പോളിംഗ് നടക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ട്വീറ്റ് ചെയ്‌തെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പരാതി. കൊല്ലത്ത് ഒരു കള്ളവോട്ട് ചെയ്തതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ആദ്യ മണിക്കൂറില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതായി പരാതി ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് എല്ലാം പരിഹരിച്ചു വോട്ടെടുപ്പ് വീണ്ടും തുടങ്ങിയിരിക്കുകയാണ്.
from mangalam.com http://bit.ly/2Xy1bJa
via IFTTT
No comments:
Post a Comment