മുംബൈ: ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,800നടുത്താണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 369.80 പോയന്റ് നേട്ടത്തിൽ 39275.64ലിലും നിഫ്റ്റി 96.80 പോയന്റ് ഉയർന്ന് 11787.20ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1258 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1276 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഇന്നത്തെ വ്യാപാരത്തിൽ സെൻസെക്സ് റെക്കോഡ് ഉയരമായ 39,364ലിലും നിഫ്റ്റി 11,810.95ലും തൊട്ടു. ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ടൈറ്റൻ കമ്പനി, ഒഎൻജിസി, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടത്തിൽ. വിപ്രോ, സിപ്ല, ഗെയിൽ, ടാറ്റ മോട്ടോഴ്സ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ വ്യാപാരമവസാനിപ്പിച്ചത്. ഇൻഫ്ര, ലോഹം, എഫ്എംസിജി, ഊർജം തുടങ്ങിയ സെക്ടറുകളിലെ ഓഹരികൾ നേട്ടത്തിലായിരുന്നു. പൊതുമേഖല ബാങ്കുകൾ, ഐടി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.
from mathrubhumi.latestnews.rssfeed http://bit.ly/2DjR3fr
via
IFTTT
No comments:
Post a Comment