ചൂടുകൂടും; 36 പേർക്ക് സൂര്യതാപമേറ്റു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 10, 2019

ചൂടുകൂടും; 36 പേർക്ക് സൂര്യതാപമേറ്റു

തിരുവനന്തപുരം: സംസ്ഥാനത്ത് വയനാട് ഒഴികെയുള്ള ജില്ലകളിൽ ബുധനാഴ്ചയും ശരാശരി ഉയർന്ന താപനിലയിൽനിന്ന് മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യത. ജാഗ്രതപാലിക്കാൻ ദുരന്തനിവാരണ അതോറിട്ടിയും നിർദേശിച്ചു. ചൊവ്വാഴ്ച വിവിധയിടങ്ങളിലായി 36 പേർക്ക് സൂര്യതാപമേറ്റു. 19 പേർക്ക് ശരീരത്തിൽ ചുവന്ന പാടുകളുമുണ്ടായി. പാലക്കാട് ജില്ലയിൽ 12 പേർക്ക് പൊള്ളലേറ്റു. ആലപ്പുഴയിൽ എട്ടുപേർക്കും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാലുപേർക്ക് വീതവും എറണാകുളം, പത്തനംതിട്ട ജില്ലകളിൽ മൂന്നുപേർക്ക് വീതവും പൊള്ളലേറ്റു. തിരുവനന്തപുരത്ത് ചൊവ്വാഴ്ച 36.6 ഡിഗ്രി ചൂട് രേഖപ്പെടുത്തി. പുനലൂരിൽ 37.2 ഡിഗ്രിയും ആലപ്പുഴയിൽ 37 ഡിഗ്രിയുമായിരുന്നു. കോട്ടയത്ത് 36 ഡിഗ്രിയും കൊച്ചിയിൽ 32.8 ഡിഗ്രിയുമായിരുന്നു ചൂട്. കോഴിക്കോട്ട് 36.4 ഡിഗ്രിയും കണ്ണൂരിൽ 35.8 ഡിഗ്രി ചൂടും രേഖപ്പെടുത്തിയിരുന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ബുധനാഴ്ച നേരിയതോതിൽ മഴയുണ്ടാകുമെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. Content Highlights:Summer Temperature will Rise again


from mathrubhumi.latestnews.rssfeed http://bit.ly/2YXemoJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages