സൗദിയിലേക്ക് വിമാനനിരക്ക് 31000 രൂപ; ദുബായിലേക്ക് 17000; ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലേറെ വർധന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

സൗദിയിലേക്ക് വിമാനനിരക്ക് 31000 രൂപ; ദുബായിലേക്ക് 17000; ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലേറെ വർധന

കൊണ്ടോട്ടി:അവധിക്കാലത്ത് വിദേശയാത്ര നടത്തുന്നവരുടെ കീശ ചോർത്തി വിമാനടിക്കറ്റ് നിരക്കിൽ ഇരട്ടിയിലേറെ വർധന. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഗൾഫിലേക്കുള്ള വിമാനനിരക്ക് കുത്തനെ ഉയർന്നു. മാർച്ച് ആദ്യവാരം കരിപ്പൂരിൽനിന്ന് സൗദിയിലേക്ക് 15,000- 16,000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ഇപ്പോൾ 28,000-31,000 രൂപയിലെത്തി. ഉയർന്ന നിരക്കിലും ടിക്കറ്റ് കിട്ടാൻ പ്രയാസം നേരിടുന്നുണ്ട്. ഉംറ തീർഥാടനവും കേരളത്തിലെ അവധിയുമെല്ലാമായി ധാരാളംപേർ സൗദിയിലേക്ക് പോകുന്നുണ്ട്. സന്ദർശകവിസയിൽ സൗദിയിലേക്ക് പോകുന്നവരും കുറവല്ല. ദുബായിലേക്ക് 6000-7000 രൂപ നിരക്കിൽ കിട്ടിയിരുന്ന വിമാനടിക്കറ്റിന് ഇപ്പോൾ 16,000-17,000 രൂപയിലെത്തി. റിയാദിലേക്ക് നേരത്തേ 11000-12000 രൂപയ്ക്ക് ടിക്കറ്റ് ലഭിച്ചിരുന്നത് 24,000-26,000 നിരക്കിലേക്കാണ് ഉയർന്നത്. യാത്രക്കാർ ഏറെയുള്ള ദോഹയിലേക്കും ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. കഴിഞ്ഞമാസം 7000-8000 രൂപയ്ക്ക് ദോഹയിലേക്ക് പറക്കാമായിരുന്നു. ഇപ്പോഴിത് 15,000-16,000 രൂപയിലെത്തിയിരിക്കുകയാണ്. മേയ് രണ്ടാംവാരം വരെ വിമാനക്കമ്പനികൾ ഉയർന്നനിരക്ക് ഈടാക്കും. പിന്നീട് ഗൾഫിൽനിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് കൂട്ടും. പെരുന്നാൾ എത്തുന്നതോടെ നാട്ടിലേക്കുമടങ്ങുന്ന പ്രവാസികളുടെ എണ്ണം കൂടുന്നതിനാൽ വിമാനങ്ങളിൽ തിരക്ക് കൂടും. ഇത് മുതലെടുത്താണ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കൂട്ടുക. തിരക്കേറുന്ന സമയത്ത് വിമാനക്കമ്പനികൾ നിരക്കുയർത്തി യാത്രക്കാരെ പിഴിയുന്നത് പതിവാണ്. ഇതിനെതിരേ നടപടിയെടുക്കുമെന്ന വാഗ്ദാനങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും നടപ്പാകാറില്ല.


from mathrubhumi.latestnews.rssfeed http://bit.ly/2DiuQhV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages