ഡോക്ടര്‍മാരെ ഞെട്ടിച്ച് 22 സെ.മീ നീളമുള്ള മൂത്രക്കല്ല്,നീക്കം ചെയ്തത് റോബോട്ടിന്റെ സഹായത്തോടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 10, 2019

ഡോക്ടര്‍മാരെ ഞെട്ടിച്ച് 22 സെ.മീ നീളമുള്ള മൂത്രക്കല്ല്,നീക്കം ചെയ്തത് റോബോട്ടിന്റെ സഹായത്തോടെ

ഡൽഹി: റോബോട്ടിന്റെ സഹായത്തോടെ ഒരു സംഘം ഡോക്ടർമാർ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 22 സെന്റി മീറ്റർ നീളമുള്ള മൂത്രക്കല്ല്. റിപ്പോർട്ട് ചെയ്തതിൽ വെച്ച് ലോകത്തിലെ ഏറ്റവും വലിപ്പമേറിയ മൂത്രക്കല്ലാണ് ഡൽഹി ശ്രീ ഗംഗാറാം ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.മാർച്ച് 23നായിരുന്നു ശസ്ത്രക്രിയ. ഉത്തർപ്രദേശിലെ സഹാരൺപുർ സ്വദേശിനിയായ നതാശയുടെ ശരീരത്തിൽനിന്നാണ്22 സെന്റിമീറ്റർ നീളവും അറുപത് ഗ്രാം ഭാരവുള്ള മൂത്രക്കല്ല് റോബോട്ടിന്റെ സഹായത്തോടെനാല് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. മൂത്രക്കുഴലിന്റെ ഏതാണ്ട് മുഴുവൻ ഭാഗത്തായി നിറഞ്ഞു നിന്നിരുന്ന മൂത്രക്കല്ല് ആദ്യ കാഴ്ചയിൽ തന്നെ ഞെട്ടലുണ്ടാക്കിയതായി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഗംഗാറാമിലെ സീനിയർ യൂറോളജിസ്റ്റ് ഡോ. സച്ചിൻ കഠൂരിയ പറഞ്ഞു. രോഗിക്ക് ഇതുവരെ മൂത്രക്കല്ലിന്റെ വേദനയോ കല്ലുള്ളതായുള്ള അറിവോ ഉണ്ടായിരുന്നില്ല എന്നതാണ് ഡോക്ടർമാരെ അതിശയിപ്പിച്ച മറ്റൊരു കാര്യം. ഡാ വിൻസി എന്ന റോബോട്ടിന്റെ സഹായത്തോടെ ഒറ്റ ശസ്ത്രക്രിയയിൽ തന്നെ കല്ലിന്റെ മുഴുവൻ ഭാഗവും നീക്കം ചെയ്യാനായിയെന്നും അല്ലാത്ത പക്ഷം പല ഘട്ടങ്ങളായി ശസ്ത്രക്രിയ നടത്തേണ്ടി വന്നേനെയെന്നും ഡോ. സച്ചിൻ കഠൂരിയ കൂട്ടിച്ചേർത്തു. ഇന്നുവരെ ലോകത്ത് റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും വലുപ്പമേറിയതാണ് ഈ മൂത്രക്കല്ലെന്ന് വാർത്ത ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. ഡോ. സച്ചിൻ കഠൂരിയയ്ക്ക് പുറമേ, ഡോ. അജയ് ശർമ, ഡോ. വിക്രം ബത്ര എന്നിവരും റോബോട്ടിനൊപ്പം ശസ്ത്രക്രിയയിൽ പങ്കാളികളായി. മൂത്രക്കുഴലിനകത്തുനിന്ന് നീക്കംചെയ്ത ഏറ്റവും വലിയ മൂത്രക്കല്ലിന്റെ മുൻ റെക്കോഡ് 21.5 സെന്റിമീറ്ററുള്ള കല്ലിനാണ്. Content Highlight:Worlds Longest Ureteric Stone Removed, Ureteric Stone Removed, Sir Ganga Ram Hospital Delhi


from mathrubhumi.latestnews.rssfeed http://bit.ly/2P1a5vy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages