2020 മാര്‍ച്ചോടെ 22 ലക്ഷം സര്‍ക്കാര്‍ ജോലി ഒഴിവുകളില്‍ നിയമനമെന്ന് രാഹുല്‍ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 1, 2019

2020 മാര്‍ച്ചോടെ 22 ലക്ഷം സര്‍ക്കാര്‍ ജോലി ഒഴിവുകളില്‍ നിയമനമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: തന്റെ പാർട്ടി അധികാരത്തിൽ വരികയാണെങ്കിൽ അടുത്ത വർഷം മാർച്ച് 31 ഓടെ ഒഴിവുള്ള 22 ലക്ഷം സർക്കാർ ജോലികളിൽ നിയമനം നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. ഇന്ന് 22 ലക്ഷം സർക്കാർ പോസ്റ്റുകളാണ് ഒഴിവ് വന്ന് കിടക്കുന്നത്. ഈ ഒഴിവുകൾ 2020 മാർച്ച് 31 ഓടെ ഞങ്ങൾ നികത്തും. ആരോഗ്യ പരിരക്ഷക്കും വിദ്യാഭ്യാസത്തിനുമുള്ള ഫണ്ട് ഓരോ സംസ്ഥാനത്തിനും കേന്ദ്രം കൈമാറും. ഒഴിവ് വരുന്ന പോസ്റ്റുകളിലെല്ലാം നിയമനം നടത്തുമെന്നും രാഹുലിന്റെ ട്വീറ്റിൽ പറയുന്നു. മോദി സർക്കാരിന്റെ കീഴിൽ രാജ്യത്ത് തൊഴിലില്ലായ്മ വലിയ രീതിയിൽ വർധിച്ചെന്നുള്ള വിമർശനത്തിന്റെ ചുവട് പിടിച്ചാണ് രാഹുലിന്റെ തൊഴിൽ വാഗ്ദാനം. പാവപ്പെട്ടവർക്ക് മിനിമം വേതനം, പുതിയ സംരഭകർക്ക് ബിസിനസ് എളുപ്പത്തിൽ തുടങ്ങാൻ നികുതിയിളവുമടക്കമുള്ള പദ്ധതികളും രാഹുൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. Content Highlights:Will Fill 22 Lakh Government Vacancies By March 2020, Tweets Rahul Gandhi


from mathrubhumi.latestnews.rssfeed https://ift.tt/2COepJN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages