എടപ്പാൾ: 16 കാരനായ മകനെ പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയനാക്കിയത് അന്വേഷിക്കാൻചെന്ന ഇതരസംസ്ഥാനക്കാരായ അമ്മയെയും രണ്ടാൺമക്കളെയും പ്രതിയും സംഘവും മർദ്ദിച്ചു. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് സഹോദരങ്ങളുടെ കൈയെല്ലൊടിയുകയും അമ്മയ്ക്ക് പരിക്കേൽക്കുകയുംചെയ്തു. സംഭവം നേരിട്ടറിയിച്ചിട്ടും ആദ്യം കേസെടുക്കാതെ പോലീസ് തിരിച്ചയച്ചു. സാമൂഹിക പ്രവർത്തകൻ തിരുവനന്തപുരത്തെ പോലീസ് ഹെൽപ് ലൈനിലും ചൈൽഡ് ലൈനിലും വിവരമറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശി നാരായണൻ(45)ആണ് കസ്റ്റഡിയിലുള്ളത്. എടപ്പാൾ പട്ടാമ്പി റോഡിൽ മൂന്നാഴ്ചയായി നടന്നുവരുന്ന എക്സ്പോ നഗരിയിൽ ശുചീകരണത്തൊഴിലെടുക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ പതിനാറുകാരനെ ശനിയാഴ്ച ഇവിടുത്തെ ജീവനക്കാരനായ നാരായണൻ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്നാണ് പരാതി. സംഭവം കുട്ടിതന്നെ മൊബൈൽ ഫോണിൽ പകർത്തി. സംഭവത്തിനുശേഷം മൗനിയായ കുട്ടിയോട് രക്ഷിതാക്കൾ വിവരമന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്നാണ് അമ്മയും മക്കളും ഇതേക്കുറിച്ചന്വേഷിക്കാൻ ചെന്നത്. ഇവിടെ വെച്ച് പ്രതിയും കൂട്ടുകാരുംചേർന്ന് മൂന്നുപേരെയും മർദ്ദിച്ചു. ഇരുമ്പുവടികൊണ്ട് അടിച്ചതിനെത്തുടർന്ന് സഹോദരങ്ങളുടെ കൈകളുടെ എല്ലുകളൊടിഞ്ഞു. ഇവർ ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും ആശുപത്രിയിൽ പോകാൻ പറഞ്ഞ് മടക്കി. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിയ ഇവർക്ക് 15,000-ത്തോളം രൂപ ചികിത്സയ്ക്ക് ചെലവായി. പിന്നീട് ആരും സഹായിക്കാനില്ലാതെ റോഡിലലയുന്നതിനിടെ വിവരമറിഞ്ഞ പട്ടാമ്പി റോഡിലെ ജ്യൂസ് കടയുടമ കാളാച്ചാൽ സ്വദേശി ഷെമീറാണ് തിരുവനന്തപുരത്തെ ഹെൽപ്പ് ലൈനിലും ചൈൽഡ് ലൈനിലും അറിയിച്ചത്. തിരുവനന്തപുരത്തുനിന്ന് നിർദ്ദേശം വന്നതോടെ സ്ഥലത്തെത്തിയ എസ്.ഐ. ടി.ഡി. മനോജ്കുമാറും സംഘവും മൂന്നുപേരുടെയും മൊഴി രേഖപ്പെടുത്തി കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോക്സോ പ്രകാരം കേസ് രേഖപ്പെടുത്തി. ആക്രമിച്ചതിന് വേറെയും കേസുണ്ട്. content highlights:unnatural sex-edappal,palakkad,child help line
from mathrubhumi.latestnews.rssfeed http://bit.ly/2ZGO5uZ
via
IFTTT
No comments:
Post a Comment