ബെംഗളൂരു: മാണ്ഡ്യയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 150 കോടി രൂപ സ്വരൂപിച്ചതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. ജെ.ഡി.എസ്. സിറ്റിങ് എം.പി. ശിവരാമഗൗഡയുടെ മകൻ ചേതൻ ഗൗഡയും കോൺഗ്രസ് നേതാവ് പി. രമേഷ് ഗൗഡയും തമ്മിലുള്ള സംഭാഷണമാണ് സ്വകാര്യചാനൽ പുറത്തുവിട്ടത്. പ്രചാരണ ആവശ്യങ്ങൾക്കായി ജെ.ഡി.എസ്. 150 കോടി രൂപ സമാഹരിച്ചിട്ടുണ്ടെന്നും ഓരോ ബൂത്തിലേക്കും അഞ്ചുലക്ഷം രൂപ വീതം നൽകുന്നുണ്ടെന്നും ചേതൻ ഗൗഡ രമേഷിനോട് പറയുന്നുണ്ട്. തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ ജെ.ഡി.എസ്. കോടികൾ ചെലവഴിക്കുന്നതായി മാണ്ഡ്യയിലെ സ്വതന്ത്ര സ്ഥാനാർഥി നടി സുമലത നേരത്തേ ആരോപിച്ചിരുന്നു. മാണ്ഡ്യയിൽ കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസ്ഥാനാർഥിയായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയാണ് മത്സരിക്കുന്നത്. Content Highlights:150 crore for election campaign in mandya, phone conversation out
from mathrubhumi.latestnews.rssfeed http://bit.ly/2GaSy04
via
IFTTT
No comments:
Post a Comment