അഞ്ചു വര്‍ഷം: സുഷമ സ്വരാജിന്റെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും ആസ്തി ഉയര്‍ന്നത് 122% - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

അഞ്ചു വര്‍ഷം: സുഷമ സ്വരാജിന്റെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും ആസ്തി ഉയര്‍ന്നത് 122%

ന്യുഡല്‍ഹി: അഞ്ചു വര്‍ഷത്തിനിടെ രാഷ്ട്രീയ നേതാക്കളുടെ ആസ്തിയില്‍ വന്‍ വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 2009-2014 വര്‍ഷത്തിലെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മധ്യപ്രദേശിലെ വിദിഷയില്‍ നിന്നുള്ള എം.പിയായിരുന്ന ബി.ജെ.പി നേതാവ് സുഷമ സ്വരാജിന് 2009ല്‍ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഏഴ് കോടി രൂപയുടെ ആസ്തിയാണ് ഉണ്ടായിരുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ അത് 17 കോടിയായി ഉയര്‍ന്നു. 2.69 കോടിയാണ് വാര്‍ഷിക വരുമാനമായി കാണിച്ചിരിക്കുന്നത്.

ഗുണ എം.പിയും കോണ്‍ഗ്രസ് നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് 2009ല്‍ 15 കോടിയായിരുന്നു ആസ്തി. 2014ല്‍ ഇത് 33.08 കോടിയായി ഉയര്‍ന്നു. 122% വര്‍ധനവാണ് ഇവരുടെ ആസ്തിയില്‍ വന്നിരിക്കുന്നത്. 40 ലക്ഷം രൂപയാണ് വാര്‍ഷിക വരുമാനം. പല എം.പിമാര്‍ക്കും 100% മുതല്‍ 400% വരെ ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇവരില്‍ സ്പീക്കറും ഇന്‍ഡോര്‍ എം.പിയുമായ സുമിത്ര മഹാജന്റെ ആസ്തിയില്‍ മാത്രമാണ് കാര്യമായ വര്‍ധനവ് ഉണ്ടാത്തത്. 2009-2014 കാലത്ത് 1.07 കോടിയുടെ ആസ്തി വര്‍ധനവ് മാത്രമാണ് സുമിത്രാ മഹാജനുണ്ടായത്. വെറും ആറു ലക്ഷം രുപ മാത്രം വാര്‍ഷിക വരുമാനമുള്ള ഇവരാണ് ഏറ്റവും വരുമാനം കുറഞ്ഞ എം.പിയും.



from mangalam.com https://ift.tt/2uLkcLW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages