തിരുപ്പതി:തിരുമല വെങ്കടേശ്വരക്ഷേത്രത്തിന്റെ നടത്തിപ്പുകാരായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടി.ടി.ഡി.) വിവിധ ബാങ്കുകളിലായുള്ളത് 12,000 കോടിയിലധികം രൂപയുടെ സ്ഥിരനിക്ഷേപം. വാർഷികക്കണക്കനുസരിച്ച് സ്വകാര്യ ബാങ്കുകളിലും ദേശസാത്കൃതബാങ്കുകളിലുമായുള്ള നിക്ഷേപങ്ങളിൽനിന്ന് 845 കോടി രൂപയോളമാണ് ഓരോ വർഷവും പലിശയായി ലഭിക്കുക. ഓരോവർഷവും രണ്ടരക്കോടി ഭക്തരെത്തുന്ന വെങ്കടേശ്വരക്ഷേത്രത്തിന്റെ വാർഷികവരുമാനം 3100 കോടി രൂപയോളമാണ്. ഭക്തരിൽനിന്ന് ലഭിച്ച 8.7 ടൺ കിലോ സ്വർണത്തിൽ 1938 കിലോഗ്രാം ഇന്ത്യൻ ഓവർസീസ് ബാങ്കിലും 5387 കിലോഗ്രാം സ്റ്റേറ്റ് ബാങ്കിലുമാണുള്ളത്. പഞ്ചാബ് നാഷണൽ ബാങ്കിലുണ്ടായിരുന്ന 1381 കിലോഗ്രാം നിക്ഷേപകാലാവധി തീർന്നതിനെത്തുടർന്ന് അടുത്തിടെ ക്ഷേത്രത്തിലേക്ക് തിരിച്ചെത്തിയിരുന്നു. Content Highlights:Tirupati Temple Devaswom Bank Investment Crossed 12000 crore
from mathrubhumi.latestnews.rssfeed http://bit.ly/2Zxbn6D
via
IFTTT
No comments:
Post a Comment