അമ്മയാകാനാകില്ല, സ്വപ്നത്തിനൊപ്പം ദാമ്പത്യവും അവസാനിച്ചു: തളരാതെ നാലു വര്‍ഷം നീണ്ട 'ക്യാന്‍സര്‍' പോരാട്ടം, അമ്പരപ്പിക്കുന്ന കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 22, 2019

അമ്മയാകാനാകില്ല, സ്വപ്നത്തിനൊപ്പം ദാമ്പത്യവും അവസാനിച്ചു: തളരാതെ നാലു വര്‍ഷം നീണ്ട 'ക്യാന്‍സര്‍' പോരാട്ടം, അമ്പരപ്പിക്കുന്ന കുറിപ്പ്

നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് അപ്രതീക്ഷിതമായെത്തിയ അതിഥി ജീവിതം തകര്‍ക്കാന്‍ പരിശ്രമിച്ച് ഒടുവില്‍ തന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ കീഴടങ്ങിയ കഥ പറയുകയാണ് ലിജി ജോസ്( മുല്ല ജോസ്) എന്ന യുവതി. അമ്മയാകാനാകില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു, പിന്നാലെ മൂന്നു മാസം മാത്രം നീണ്ട ദാമ്പത്യവും ക്യാന്‍സര്‍ എന്ന അതികായനു മുന്നില്‍ തനിക്ക് നഷ്ടപ്പെട്ടു. ഓരോ ദിവസം മുന്നോട്ട് പോകുമ്പോഴും മാറിമാറി വരുന്ന രൂപവും ആ പോരാട്ടം തളര്‍ത്താന്‍ ഒരു കാരണമായില്ല. ക്യാന്‍സറിനെ അതിജീവിച്ച അനുഭവ കഥ പങ്കുവെയ്ക്കുന്ന അമ്പരപ്പിക്കുന്ന കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം:

ഇതാണ് ഞാൻ.ഞാൻ ഇങ്ങനെയാണ്.. .ഡബൾ സ്ട്രോങ്ങ്..4 വർഷങ്ങൾക്കു മുന്ന് ഇ നോബ്കലാ സമയത്താണ് തബുരാൻ എനിക്ക് ക്യാൻസർ എന്നാ ഗിഫ്റ്റ് തന്നത്,നിറഞ്ഞ സന്തോഷത്തോടെ പുഞ്ചിരിയോടെ പരാതികളോ പരിഭവങ്ങളോ ഇല്ലാതെ ആ സമ്മാനം ഞാൻ ഏറ്റു വാങ്ങി....പിന്നെയെല്ലാം പെട്ടന്നായിരുന്നു സർജറി,കിമോ,മരുന്നുകളുടെ ലോകം, ഹോസ്പിറ്റൽ വാസം അങ്ങനെ....സെക്കന്റ്‌ കിമോ ആയപ്പോൾ ഞാൻ കണ്ടു,ഒരുപാട് താലോലിച്ചു വളർത്തിയ, മറ്റുള്ളവർ എന്നും കൊതിയോടെ നോക്കിയിരുന്ന എന്റെ മുടി പതിയെ എന്നിൽ നിന്ന് അകന്നു പോകുന്നത്..കിടന്നു എഴുനേൽക്കുബോൾ ബെഡിൽ കിടക്കുന്നു നീളമുള്ള എന്റെ മുടി,നടന്നു പോകുന്ന വഴികളിൽ ഞാൻ അറിയാതെ എന്നിൽ നിന്ന് വീണ്ടും.....പിന്നീട് ഞാൻ എന്നാ രൂപം പോലും എനിക്ക് അന്യമായി...പുരികം ഇല്ലാത്ത,മുടിയില്ലാത്ത,കൺപീലിയില്ലാത്ത,കറുത്ത, തടിച്ച ഒരു രൂപം....പക്ഷെ തളരാൻ എനിക്ക് മനസ്സില്ലായിരുന്നു.... തബുരാനെ കൂട്ടുപിടിച്ചു കൊണ്ട് ആ ദിവസങ്ങൾ ഞാൻ നേരിട്ടു..മാറി വന്ന എന്റെ കറുത്ത, മുടിയൊന്നുമില്ലാത്ത ആ രൂപത്തെ ഞാൻ സ്നേഹിച്ചു.....ചിരിച്ചു കൊണ്ട് ഞാൻ നേരിട്ടു അങ്ങനെ ആ ക്യാൻസർ എന്നാ വില്ലനെ...പലർക്കും ഞാനൊരു അത്ഭുതം ആയിരുന്നു, ഡോക്ടർസിന് പോലും....വിവാഹം കഴിഞ്ഞാൽ ഒരു പെണ്ണിന്റെ ഏറ്റവും വലിയ സ്വപ്നം അമ്മയാകുക,അസുഖവുമായി ബന്ധപ്പെട്ട യൂട്രസ് remove ചെയ്തപ്പോൾ ആ സ്വപ്നം അവിടെ തീർന്നു..അങ്ങനെ വെറും 3 മാസം നീണ്ടു നിന്നാ ദാമ്പത്യജീവിതം അവിടെ അവസാനിച്ചു...... പക്ഷെ തളർന്നില്ല, എന്ത് വന്നാലും face ചെയ്യാനുള്ള ചങ്കുറ്റം ഉണ്ടായിരുന്നു, കൂട്ടിന് പ്രാത്ഥനയും.......അങ്ങനെ പ്രതിസന്ധികളെ തരണം ചെയ്യാൻ ഞാൻ തീരുമാനിച്ചു,അത് നടപ്പിലാക്കി.... കാരണം ഓർമ്മ വച്ചാ നാൾ മുതൽ ജീവിതത്തിലെ പ്രശ്ങ്ങളെ ചങ്കുറ്റത്തോട് തരണം ചെയ്യ്തിട്ടുള്ള എന്റെ അപ്പച്ചന്റെ മോളാണ് ഞാൻ..... പക്ഷെ എനിക്കു അസുഖം വന്നപ്പോൾ ഞാൻ കാണാതെ മാറി ഇരുന്നു കരയുന്ന അപ്പച്ചനെയും, അമ്മയെയും ഞാൻ കണ്ടിട്ടുണ്ട്.....അന്ന് തീരുമാനിച്ചു ഇനി ഒരിക്കലും ഞാൻ കാരണം അവരുടെ കണ്ണ് നിറയരുത് എന്ന്.......കിമോ time ഞാൻ പലയിടത്തും മോട്ടിവേഷൻ ക്ലാസ്സ്‌ എടക്കാനായി പോയി,കിമോ കഴിഞ്ഞു മുടിയില്ലാത്ത, പുരികം പോലും ശരിക്കും വരാത്ത ആ സമയത്തു ടീച്ചറായി ഞാൻ ജോലിക്ക് join ചെയ്തു ....അങ്ങനെ ക്യാൻസർ എന്നാ വില്ലനെ തോൽപിച്ചു..... അവനെ കണ്ടം വഴി ഓടിപ്പിച്ചിട്ടു ഇപ്പോൾ 4 വർഷം........ഇപ്പോൾ ഞാൻ എന്റെ ജീവിതത്തിൽ ഒരുപാട് സന്തോഷവതിയാണ്... ചിരിച്ചുകൊണ്ട് തന്നെ ഞാൻ മുന്നോട്ട് .....കൂട്ടുകാരെ ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യരില്ല,നമ്മൾ മനസു വച്ചാൽ, ചങ്കുറ്റത്തോട് അവയെ നേരിടാൻ തയാറായാൽ തീരാത്ത പ്രശ്നങ്ങൾ ഒന്നും തന്നെയില്ല... ഒന്നിന്റെയും അവസാനം ആൽമഹത്യയല്ല.. അങ്ങനെ ഒരിക്കൽ എങ്കിലും നിങ്ങൾ മനസിൽ ചിന്തിച്ചിട്ടുണ്ടാകിൽ ഒരു തവണ എങ്കിലും ആ ക്യാൻസർ വാർഡുകളിലേക്കു ഒന്ന് കയറി ചെല്ലണം അവിടെ ഒരു ദിവസം,ഒരു ദിവസം എങ്കിലും ജീവൻ ഒന്ന് നിലനിർത്താൻ കഷ്ട്ടപ്പെടന്ന, വേദന സഹിക്കുന്നവരെ കാണാം... അതുകൊണ്ട് ജീവന്റെ വില വലുതാണ്.....നമ്മളെ പലപ്പോഴും പലരും ഒറ്റപെടത്തിയേക്കാം,അറിയാത്ത kariathinu കുറ്റക്കാരാക്കിയേക്കാം പക്ഷെ തളർന്നു പോകരുത്.... പോരാടണം, ചിരിച്ചു കൊണ്ട് തന്നെ..... ജീവിതം പോരാടാൻ ഉള്ളതാനെങ്കിൽ പോരാടുക തന്നെ ചെയ്യണം... ഒന്നും ഒന്നിന്റെയും അവസാനം അല്ല ആരംഭം ആണ്.... വിജയിത്തിലേക്കുള്ള ആരംഭം........ഒരു ദുഃഖവെള്ളി ഉണ്ടകിൽ ഉറപ്പായിട്ടും അതിനൊരു ഉയർപ്പും ഉണ്ടാകും................... (ഇ 3 ഫോട്ടോയും നിങ്ങൾ ശ്രദ്ധിചോ അതിൽ മാറ്റമില്ലാത്ത ഒന്നേഉള്ളൂ എന്റെ മുഖത്തെ ചിരി... ഇത് എങ്ങനെ എന്ന് നിങ്ങൾ ആലോചിക്കാണോ, എന്തും നേരിടാൻ ഉള്ള മനസു ഉണ്ടായാൽ മതി...... ഇതുപോലെ നിങ്ങളുടെ ചുണ്ടുകളിലും വിരിയട്ടെ ഇ പുഞ്ചിരി )എല്ലാവരോടും ഒത്തിരി സ്നേഹം........... ലിജി ജോസ് (മുല്ല ജോസ് )



from mangalam.com https://ift.tt/2Yhy1z1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages