പുറത്തുവന്നത് വ്യാജരേഖയെന്ന് വിശദീകരണം; 1800 കോടിയുടെ അഴിമതി ആരോപണം നിഷേധിച്ച് ബി.ജെ.പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 22, 2019

പുറത്തുവന്നത് വ്യാജരേഖയെന്ന് വിശദീകരണം; 1800 കോടിയുടെ അഴിമതി ആരോപണം നിഷേധിച്ച് ബി.ജെ.പി

ബംഗളുരു: തിരഞ്ഞെടുപ്പിനിടെ പാര്‍ട്ടിയെ വെട്ടിലാക്കിയ അഴിമതി ആരോപണം നിഷേധിച്ച് ബി.ജെ.പി. മുഖ്യമന്ത്രിയാകാന്‍ ബി.ജെ.പി കേന്ദ്ര നേതാക്കള്‍ക്ക് 1000 കോടി രൂപയും ജഡ്ജിമാര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും ഉള്‍പ്പെടെ ആകെ 1800 കോടി രൂപ കോഴ നല്‍കിയെന്ന വിവരമാണ് പുറത്തുവന്നത്. കാരവന്‍ മാഗസിന്‍ പുറത്തുവിട്ട രേഖ കോണ്‍ഗ്രസ് വന്‍ പ്രചരണായുധമാക്കി കഴിഞ്ഞു.

അതേസമയം പുറത്തുവന്ന രേഖകള്‍ വ്യാജമാണെന്ന പ്രതിരോധമാണ് ബി.ജെ.പി ഉയര്‍ത്തുന്നത്. ഡയറിയിലെ കയ്യക്ഷരവും ഒപ്പും വ്യാജമാണെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നു. പുറത്തുവന്നത് വ്യാജരേഖയാണെന്ന് സമര്‍ത്ഥിക്കാന്‍ യെദ്യുരപ്പയുടെ ഒപ്പും കയ്യക്ഷരവും അടങ്ങുന്ന ഡയറിയുടെ ചിത്രം ബി.ജെ.പി കര്‍ണാടക ഘടകം പുറത്തുവിട്ടു.

മുഖ്യമന്ത്രി പദം ഉറപ്പിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് 1000 കോടി രൂപ നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. നിതിന്‍ ഗഡ്കരിക്ക് 150 കോടി രൂപയും രാജ്‌നാഥ് സിംഗിന് 100 കോടി രൂപയും നല്‍കി. നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി രൂപ നല്‍കി. എല്‍.കെ അദ്വാനി മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് 50 കോടി രൂപ വീതം നല്‍കി. ജഡ്ജുമാര്‍ക്ക് 250 കോടിയും അഭിഭാഷകര്‍ക്ക് 50 കോടിയും നല്‍കി.

2009ലെ ഡയറിക്കുറിപ്പാണ് പുറത്തുവന്നിരിക്കുന്നതെന്നാണ് സൂചന. ഓരോ പേജിലും യെദ്യൂരപ്പയുടെ കയ്യൊപ്പുമുണ്ട്. 2017ല്‍ തന്നെ ആദായ നികുതി വകുപ്പിന് ലഭിച്ച രേഖകളില്‍ ഇതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.



from mangalam.com https://ift.tt/2TlBVTX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages