ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷര്‍ സുനില്‍ അറോറ. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യത്തിലാണ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തര്‍പ്രദേശില്‍ എത്തിയിരുന്നു. അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
പുതിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികള്‍ ഇന്ത്യയിലെ സ്വത്തിന് പുറമെ വിദേശത്തെ സ്വത്തിനെക്കുറിച്ചും വെളിപ്പെടുത്തണമെന്ന് സുനില്‍ അറോറ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികള്‍ കൈമാറുന്ന സ്വത്ത് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യും. സ്വത്ത് വിവരങ്ങളില്‍ വൈരുദ്ധ്യം കണ്ടെത്തിയാല്‍ നടപടി എടുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.
പ്രകോപനപരമായ പ്രസംഗങ്ങളില്‍ മുന്‍കാലങ്ങളില്‍ സ്വീകരിച്ച നടപടികള്‍ക്ക് അനുസൃതമായ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണ്. അതിന് തടസം സൃഷ്ടിക്കുന്ന ഏതൊരു വിഷയത്തിലും കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
from mangalam.com https://ift.tt/2NAeBR7
via IFTTT
No comments:
Post a Comment