കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍. മൂന്നു കിലോ സ്വര്‍ണ്ണം ഇവരില്‍ നിന്ന് കണ്ടെത്തിയത്. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായില്‍ നിന്ന് വന്ന മൂവാറ്റുപുഴ സ്വദേശി ഖാലിദ് അദിനാന്‍, കസ്റ്റംസ് ഹവീല്‍ദാര്‍ സുനില്‍ ഫ്രാന്‍സിസിന് സ്വര്‍ണ്ണം കൈമാറുമ്പോഴാണ് ഡിറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് രണ്ട് പേരെയും പിടികൂടുകയായിരുന്നു.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ പ്രതിയെ ഇന്ന് വൈകിട്ട് ഹാജരാക്കും. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് മാത്രം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കസ്റ്റംസ് പിടികൂടിയത് 6.7 കിലോ സ്വര്‍ണ്ണമാണ്.
from mangalam.com https://ift.tt/2TkF2Qi
via IFTTT
No comments:
Post a Comment