ന്യൂഡൽഹി: ഇന്ത്യക്കെതിരായ അഞ്ചാം ഏകദിനത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് ഇരുടീമുകളും കളിക്കുന്നത്. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ടീമിൽ തിരിച്ചെത്തി. യുസ്വേന്ദ്ര ചാഹലും കെ.എൽ രാഹുലും പുറത്തിരിക്കും. കിവീസ് ടീമിൽ ഷോൺ മാർഷിന് പകരം മാർക്കസ് സ്റ്റോയിൻസ് കളിക്കും. ജേസൺ ബെഹ്റെൻഡോർഫിന് പകരം നഥാൻ ലിയോൺ തിരിച്ചെത്തി. ഇരുടീമുകളും രണ്ടുമത്സരം വീതം ജയിച്ചുനിൽക്കേ ജയിക്കുന്നവർ പരമ്പര സ്വന്തമാക്കും. മത്സരം കഴിയുന്നതോടെ ഇന്ത്യൻ താരങ്ങൾ ഐ.പി.എല്ലിനായി പല ടീമുകളായി പിരിയും. പിന്നീട് ഒരുമിക്കുന്നത് മേയിൽ ഏകദിന ലോകകപ്പിലാകും. Content Highlights: India vs Australia Fifth ODI Cricket
from mathrubhumi.latestnews.rssfeed https://ift.tt/2HvAbVO
via
IFTTT
No comments:
Post a Comment