'രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ സുവര്‍ണ്ണാവസരം; ഇടത് മുന്നണിയും ബിജെപിയും വിറളി പിടിച്ച അവസ്ഥയില്‍': രമേശ് ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 24, 2019

'രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ സുവര്‍ണ്ണാവസരം; ഇടത് മുന്നണിയും ബിജെപിയും വിറളി പിടിച്ച അവസ്ഥയില്‍': രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കണമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ആഗ്രഹിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധി എത്തിയാല്‍ കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ കോണ്‍ഗ്രസിന് വലിയ ഉണര്‍വുണ്ടാകും. അതിനാല്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം വൈകരുതെന്നും രമേശ് ചെന്നിത്തല പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

രാഹുല്‍ എത്തുന്നതറിഞ്ഞ് ഇടത് മുന്നണിയും ബിജെപിയും വിറളി പിടിച്ച അവസ്ഥയിലാണ്. ഇടത് പക്ഷത്തോടല്ല ബിജെപിയോടാണ് രാഹുല്‍ ഗാന്ധി മത്സരിക്കേണ്ടതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ അതിന് ഉദാഹരണമാണ്. അന്ധമായ കോണ്‍ഗ്രസ് വിരോധം വെച്ച് പുലര്‍ത്തിയിരുന്ന പിണറായി വിജയന്റെയും ഇടത് മുന്നണിയുടെയും അവസരവാദ സമീപനമാണ് ഇതോടെ പുറത്തെത്തിയത്. സീതാറാം യച്ചൂരി മുന്നോട്ട് വച്ച മതേതര പ്ലാറ്റ് ഫോമിനെ പൊളിച്ച പിണറായി വിജയന് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കാന്‍ അവകാശമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ സുവര്‍ണ്ണാവസരമാണ്. എതിര്‍ കക്ഷി ബിജെപിയെങ്കില്‍ വയനാട്ടില്‍ രാഹുലിനെതിരെ മത്സരിക്കുന്നതില്‍ നിന്നും പിന്മാറാന്‍ ഇടത് മുന്നണി തയ്യാറാകുമോ? ഇരുപതില്‍ ഇരുപതും സീറ്റും കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്നാണ് ഇടത് മുന്നണിയുടെ ആശങ്കയെന്നും അതുകൊണ്ടാണ് രാഹുല്‍ മത്സരിക്കുന്നതിനെതിരെ ഇടത് മുന്നണി രംഗത്തെത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വയനാട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിന്റെ വിജയത്തിന് വേണ്ടി കേന്ദ്രീകരിച്ചാല്‍ മറ്റ് മണ്ഡലങ്ങളില്‍ വിജയമുറപ്പിക്കാമെന്നത് കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍ മലര്‍പൊടിക്കാരന്റെ സ്വപ്നമാണെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു.



from mangalam.com https://ift.tt/2HEsZrx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages