വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിച്ചാല്‍ വയനാട് സീറ്റ് ഏറ്റെടുക്കാനായി ബിജെപി സംസ്ഥാന ഘടകത്തിന് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കി. നിലവില്‍ എന്‍ഡിഎയുടെ ഭാഗമായ ബിഡിജെഎസിനാണ് വയനാണ് സീറ്റ് നല്‍കിയിരിക്കുന്നത്. സീറ്റ് തിരികെ പിടിച്ച് ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ബിജെപി നീക്കം എന്നാണ് സൂചന. ദേശീയ നേതാക്കന്മാരില്‍ ഒരാളെ തന്നെ നിര്‍ത്തുമെന്നാണ് പറയപ്പെടുന്നത്. ഇത് സ്മൃതി ഇറാനിയാണെന്നും വാര്‍ത്ത പ്രചരിക്കുന്നുണ്ട്.
അതേസമയം ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശത്തിന് ശേഷവും വയനാട് സീറ്റിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാവിലെ 11 മണിക്ക് നിശ്ചയിച്ചിരുന്ന വാര്‍ത്താ സമ്മേളനം മാറ്റിവെച്ചു. ഇതുവരെ രാഹുല്‍ഗാന്ധിയുടെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേന്ദ്ര നേതൃത്വം തയ്യാറായിട്ടില്ല.
മത്സരിക്കാനായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ക്ഷണമുണ്ടെന്നും രാഹുല്‍ ഗാന്ധി ഉചിതമായ തീരുമാനം എടുക്കുമെന്നും പാര്‍ട്ടി വക്താവ് രണ്‍ദീപ് സൂര്‍ജെവാല വ്യക്തമാക്കി. അതേസമയം വയനാട്ടില്‍ ഡിസിസി മുന്നൊരുക്കള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ നേതൃയോഗം തുടങ്ങി.
from mangalam.com https://ift.tt/2OpomC3
via IFTTT
No comments:
Post a Comment