ന്യൂഡൽഹി: സ്ഥാനാർഥിത്വം നിഷേധിച്ചതിനെ തുടർന്ന് ഇടഞ്ഞ കെ.വി തോമസിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി കോൺഗ്രസ് നേതൃത്വം. തോമസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി രാവിലെ അദ്ദേഹത്തെ കാണാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് അദ്ദേഹം ക്ഷോഭിച്ചു. ഒരു ഓഫറും വെക്കേണ്ടെന്നും എന്തുകൊണ്ട് തനിക്ക് സീറ്റില്ല എന്ന കാര്യം മുൻകൂട്ടിഅറിയിച്ചില്ല എന്നും അദ്ദേഹം ചോദിച്ചു. ഇതിനിടെ ഹൈബി ഈഡൻ ജയിച്ചാൽ ഒഴിവുവരുന്ന എറണാകുളം സീറ്റ് കെ.വി തോമസിന് നൽകാമെന്ന വാഗ്ദാനവും നൽകിയതായാണ് അറിയുന്നത്. ഇതോടൊപ്പം യുഡിഎഫ് കൺവീനർ, അല്ലെങ്കിൽ എഐസിസി പദവി എന്നിവയും ഹൈക്കമാൻഡ് മുന്നോട്ടുവെച്ചതായാണ് അറിയുന്നത്. കെ.വി തോമസുമായി ചർച്ചനടത്താൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനെ രാഹുൽ ചുമതലപ്പെടുത്തി. Content Highlights: k v thomas, congress high command
from mathrubhumi.latestnews.rssfeed https://ift.tt/2TDGNJ4
via
IFTTT
No comments:
Post a Comment