കര്‍ഷകരുടെ എല്ലാ വായ്പകളിലും ഒരു വര്‍ഷത്തേക്ക് ജപ്തിയില്ല; നാളെ ഇടുക്കിയില്‍ കൃഷിമന്ത്രി യോഗം വിളിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 6, 2019

കര്‍ഷകരുടെ എല്ലാ വായ്പകളിലും ഒരു വര്‍ഷത്തേക്ക് ജപ്തിയില്ല; നാളെ ഇടുക്കിയില്‍ കൃഷിമന്ത്രി യോഗം വിളിച്ചു

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്നുണ്ടായ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ബാങ്കേഴ്‌സ് യോഗത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന നിര്‍ണായക തീരുമാനങ്ങള്‍. കര്‍ഷകരുടെ എല്ലാ വായ്പകള്‍ക്കും ഡിസംബര്‍ 31വരെ മോറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കര്‍ഷകരുടെ എല്ലാ വായ്പകളിലും ഒരു വര്‍ഷത്തേക്ക് ജപ്തി ഉണ്ടാവില്ല. കാര്‍ഷിക, കാര്‍ഷികേതര വായ്പകളില്‍ ഈ ഇളവ് ലഭിക്കും. വായ്പകളില്‍ ഒരു വര്‍ഷത്തേക്ക് സര്‍ഫാസി നിയമം ചുമത്തില്ല. ഇതിനായി ഉടന്‍ ആര്‍.ബി.ഐയുടെ അനുമതി വാങ്ങാനും തീരുമാനിച്ചു.

എല്ലാ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പകളിലും സ്വീകരിക്കുന്ന ജപ്തി നടപടി അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിതായി കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. വാണിജ്യാ ബാങ്കുകളെ കടാശ്വാസ കമ്മീഷന്‍ പരിധിയില്‍ കൊണ്ടുവരണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തോട് ബാങ്കേഴ്‌സ് സമിതി അനുകൂലമായ പ്രതികരണമാണ് നടത്തിയത്.

കാര്‍ഷിക പ്രശ്‌നം പരിശോധിക്കാന്‍ നാളെ ഇടുക്കി ജില്ലയില്‍ കൃഷിമന്ത്രി യോഗം വിളിച്ചു. കൃഷി, റവന്യൂ ഓഫീസര്‍മാരും ജില്ലാതല ബാങ്ക് സമിതികളും മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പഞ്ചായത്തുകളില്‍ കര്‍ഷകരെയും ബാങ്ക് പ്രതിനിധികളെയും ഉള്‍പ്പെടുത്തി യോഗം വിളിക്കും. കര്‍ഷകരുടെ ആശങ്ക പരിഹരിക്കുമെന്നും കൃഷിമന്ത്രി അറിയിച്ചു.



from mangalam.com https://ift.tt/2tTM1B7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages