പാര്‍ട്ടിയുടെ ഏക ലോക്‌സഭാംഗമായ തന്നെ മാറ്റുമ്പോള്‍ പാര്‍ട്ടിക്ക് നേരെ ഉയരാവുന്ന ചോദ്യങ്ങള്‍ മറക്കരുത് ; പ്രതിഷേധവുമായി സിഎന്‍ ജയദേവന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 6, 2019

പാര്‍ട്ടിയുടെ ഏക ലോക്‌സഭാംഗമായ തന്നെ മാറ്റുമ്പോള്‍ പാര്‍ട്ടിക്ക് നേരെ ഉയരാവുന്ന ചോദ്യങ്ങള്‍ മറക്കരുത് ; പ്രതിഷേധവുമായി സിഎന്‍ ജയദേവന്‍

തിരുവനന്തപുരം: പാര്‍ട്ടിയുടെ ഒരേയൊരു ലോക്‌സഭാംഗമായ തന്നെ ഒഴിവാക്കുമ്പോള്‍ പാര്‍ട്ടിക്ക് നേരെ ഉയരാവുന്ന ചോദ്യത്തെക്കുറിച്ച് നേതൃത്വം ചിന്തിച്ചിട്ടുണ്ടോയെന്ന് സിപിഐ നേതാവും എംപിയുമായ സിഎന്‍ ജയദേവന്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എ മാരെ മത്സരിപ്പിക്കുന്ന രീതിയോട് വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് ചര്‍ച്ച പൂര്‍ത്തിയായതിന് പിന്നാലെയാണ് സിറ്റിംഗ് എംപി പ്രതിഷേധവുമായി എത്തിയത്. എംപി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമായിരുന്നു നടത്തിയതെന്നും ജില്ലാ കൗണ്‍സില്‍ തന്നെത്തന്നെ വീണ്ടും തീരുമാനിക്കാന്‍ കാരണവും അതു തന്നെ ആയിരുന്നെന്നും ജയദേവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ ആരും മോശം പറഞ്ഞിട്ടില്ലെന്നും അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനം മാനിച്ചാണ് ജില്ലാ കൗണ്‍സില്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയതെന്നും പറഞ്ഞു. താന്‍ മാറി നില്‍ക്കണമെന്ന അഭിപ്രായം ഉയര്‍ന്നു വന്നപ്പോള്‍ മുന്നോട്ടുവെച്ച നിര്‍ദേശം രാജാജിയെ സ്ഥാനാര്‍ത്ഥി ആക്കാനായിരുന്നു.

തൃശൂരില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയാണ് രാജാജിയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന നിര്‍വ്വാഹക സമിതിയും കൗണ്‍സിലും എടുത്ത തീരുമാനങ്ങള്‍ ദേശീയ എക്‌സിക്യൂട്ടീവും ദേശീയ കൗണ്‍സിലും അംഗീകരിക്കുന്നതാണ് നടപടിക്രമം. സ്ഥാനാര്‍ത്ഥിപട്ടികയില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ലെന്നം പറഞ്ഞു. എംഎല്‍എ മാരെ മത്സരിപ്പിക്കാനുള്ള തീരുമാനത്തോട് വ്യക്തിപരമായി എതിര്‍പ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.



from mangalam.com https://ift.tt/2Ho0oG7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages