ഡെറാഡൂണ്‍: മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ അടിച്ചുകൊന്നു. പിന്നീട് പുറംലോകം അറിയാതിരിക്കാന്‍ കുട്ടിയുടെ മൃതദേഹം ക്യാമ്പസില്‍ തന്നെ കുഴിച്ചിടുകയും ചെയ്തു.
200 കിലോമീറ്റര്‍ അകലെയുള്ള ഹപ്പൂര്‍ എന്ന ഗ്രാമത്തിലെ വിദ്യാര്‍ത്ഥിയാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. മാര്‍ച്ച് 10 നാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായിരിക്കുന്നത്. ഡറാഡൂണില്‍ ഋഷികേശിന് സമീപമുള്ള ബോര്‍ഡിങ് സ്‌കൂളിലാണ് സംഭവം.
ഉത്തരാഖണ്ഡ് ബാലാവകാശ കമീഷന്റെ ഇടപെടലാണ് കൊടും ക്രൂരത വെളിച്ചത്തുകൊണ്ടുവന്നത് എന്ന് പോലീസ് പറഞ്ഞു. കുട്ടി ബിസ്‌കറ്റ് മോഷ്ടിച്ചുകഴിച്ചുവെന്ന് ആരോപിച്ചുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്. മോഷണകുറ്റത്തില്‍ വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുമെന്നും സ്‌കൂളില്‍ നിന്നും പുറത്താക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
ഇതോടെ ആരോപണവിധേയനായ കുട്ടിയെ മുതിര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. ക്രിക്കറ്റ് ബാറ്റും വിക്കറ്റ് സ്റ്റംബും ഉപയോഗിച്ച് നടത്തിയ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംഭവം മൂടിവെക്കാനായി ഹാപുര്‍ സ്വദേശികളായ മാതാപിതാക്കളെ പോലും അറിയിക്കാതെ കുട്ടിയുടെ മൃതദേഹം അധികൃതര്‍ സ്‌കൂള്‍ കാമ്പസില്‍ തന്നെ മറവുചെയ്തു. ക്യാമ്പസില്‍നിന്ന് മൃതദേഹം വീണ്ടെടുത്ത പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ആന്തരാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്‌കൂള്‍ മാനേജര്‍, വാര്‍ഡന്‍, ഫിസിക്കല്‍ ട്രെയ്‌നിങ് ടീച്ചര്‍, രണ്ടു 12ാം ക്ലാസ് വിദ്യാര്‍ഥികള്‍ എന്നിവരെ കൊലപാതകകുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായും എസ്.പി അറിയിച്ചു.
from mangalam.com https://ift.tt/2FJaMXF
via IFTTT
No comments:
Post a Comment