സ്വര്‍ണം ഏറ്റവും അധികം ഉപേയോഗിക്കുന്നത് സ്ത്രീകളാണ്. പുരുഷന്മാര്‍ക്ക് അത്രയധികം സ്വര്‍ണപ്രിയമില്ല. സ്വര്‍ണത്തോടുള്ള ഭ്രമം മൂത്ത് കാറുകള്‍ക്ക് വരെ സ്വര്‍ണം പൂശിയ ഒരാളുടെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. സണ്ണി വാഗ്ചുരേ എന്ന പൂനെ സ്വദേശിയാണ് തന്റെ കാറുകള്‍ക്ക് സ്വര്‍ണം പൂശിയത്. തന്റെ ഏറ്റവും പ്രിയപ്പെട്ട വാഹനങ്ങളായ ഔഡി ക്യൂ 7, ജാഗ്വര്‍, ബെന്‍സ് ഇ ക്ലാസ് എന്നിവയ്ക്കാണ് ഇദ്ദേഹം സ്വര്‍ണം പൂശിയത്.
എപ്പോഴും കഴുത്തിലും കൈയിലും നിറയെ സ്വര്‍ണം അണിഞ്ഞ് നടക്കുന്ന ഇദ്ദേഹത്തെ ഗോള്‍ഡന്‍ മാന്‍ എന്നാണ് എല്ലാവരും വിളിക്കുന്നത്. ദേഹം മുഴുവന്‍ സ്വര്‍ണം നിറഞ്ഞ ഈ ഗോള്‍ഡന്‍ മാന്റെ വാഹനങ്ങള്‍ കൂടി സ്വര്‍ണം പൂശിയതോടെയാണ് ഇദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്ത വൈറലായത്. 2012 മോഡല്‍ ഇ ക്ലാസ്, 2013 മോഡല്‍ ഔഡി ക്യൂ 7 എസ്യുവി, ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ ജാഗ്വറിന്റെ 2017 മോഡല്‍ ആഡംബര സെഡാന്‍ എക്സ്എഫ് എന്നിവയ്ക്കാണ് സ്വര്‍ണം പൂശിയത്.
from mangalam.com https://ift.tt/2OAWone
via IFTTT
No comments:
Post a Comment