വെസ്റ്റ് നൈല്‍ പനി; ചികിത്സയിലായിരുന്ന ആറ് വയസ്സുകാരന്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 18, 2019

വെസ്റ്റ് നൈല്‍ പനി; ചികിത്സയിലായിരുന്ന ആറ് വയസ്സുകാരന്‍ മരിച്ചു

കോഴിക്കോട്: വെസ്റ്റ് നൈൽ പനിയെതുടർന്ന് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നമലപ്പുറം വേങ്ങര എ.ആർ നഗർ സ്വദേശിമുഹമ്മദ് ഷാൻ(6) ആണ് മരിച്ചത്. പനി ബാധിച്ച് കഴിഞ്ഞ രണ്ടാഴ്ചയോളമായി മുഹമ്മദ് ഷാൻ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉണ്ടായിരുന്നു, വെന്റിലേറ്ററിൽ നിന്നും മാറ്റാൻ കഴിയുമെന്നായിരുന്നു ഡോക്ടർമാർ അറിയിച്ചത്. എന്നാൽഇന്ന് പുലർച്ചയോടെ രോഗം മൂർച്ഛിച്ച് കുട്ടി മരിച്ചു. വെസ്റ്റ് നൈൽ വൈറസ് അറിയേണ്ടതെല്ലാം.. വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കഴിഞ്ഞ ദിവസം വേങ്ങര എ. ആർ. നഗറിലെ വീട്ടിലും പരിസരത്തുംകോഴിക്കോട് മെഡിക്കൽ കോളേജിലും കേന്ദ്ര സാംക്രമികരോഗ നിയന്ത്രണ കേന്ദ്രം തലവൻ ഡോ.രുചി ജെയിനിന്റെ നേതൃത്വത്തിലുള്ള സംഘം വിദഗ്ധ പരിശോധന നടത്തിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗം നിയന്ത്രണവിധേയമാണെന്നുമായിരുന്നു പരിശോധനയ്ക്കു ശേഷം കേന്ദ്രസംഘത്തിന്റെ വിലയിരുത്തൽ. അതേസമയം മലപ്പുറത്ത് ജില്ലാ ആരോഗ്യവകുപ്പിന്റെ നേൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. രോഗം നിയന്ത്രണവിധേയമാണ്, കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന പ്രതികരിച്ചു. Content Highlight: West Nile Virus Fever , West Nile Virus Infection


from mathrubhumi.latestnews.rssfeed https://ift.tt/2Y32TU2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages