അബുദാബി: ശക്തമായ പൊടിക്കാറ്റടിക്കുന്ന വേളയിൽ സുരക്ഷിതമായ ഡ്രൈവിങിനുള്ള മുന്നറിയിപ്പുമായി അബുദാബി പോലീസ് രംഗത്തിറങ്ങി. വരും ദിവസങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.വാഹനമോടിക്കുന്നവർ പോലീസ് ഗതാഗത വകുപ്പിന്റെ മുന്നറിയിപ്പുകൾ പ്രത്യേകം ശ്രദ്ധിക്കണം. കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങളുണ്ടാവുമ്പോൾ നിരത്തുകളിലെ പരമാവധി വേഗം മണിക്കൂറിൽ 80 കിലോമീറ്ററാക്കണം. വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കണം. ഇലക്‌േട്രാണിക് വേഗതാ മുന്നറിയിപ്പ് ബോർഡുകളിലെ നിർദേശങ്ങൾ കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് പരിഷ്കരിക്കും. ഇത് ശ്രദ്ധിക്കണം. കാഴ്ച തീരെ ലഭിക്കാത്ത സാഹചര്യമാണെങ്കിൽ വാഹനങ്ങൾ റോഡിന്റെ വലതുഭാഗം ചേർത്ത് നിർത്തണം. ദൂരസ്ഥലങ്ങളിലേക്ക് യാത്രാ പദ്ധതികളുണ്ടെങ്കിൽ അത്യാവശ്യമല്ലെങ്കിൽ ഈ സമയത്ത് ഒഴിവാക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
from mathrubhumi.latestnews.rssfeed https://ift.tt/2Te8wev
via
IFTTT
No comments:
Post a Comment