പനാജി: ഗോവയിലെ പ്രമോദ് സാവന്ത് സർക്കാർ ബുധനാഴ്ച സഭയിൽ വിശ്വാസവോട്ടു തേടും. വിശ്വാസവോട്ടെടുപ്പിനു മുന്നോടിയായി തങ്ങളുടെ എം എൽ എമാരെ ബി ജെ പി പഞ്ചനക്ഷത്ര റിസോർട്ടിലേക്ക് മാറ്റിയതായി പാർട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു. മനോഹർ പരീക്കറുടെ മരണത്തെ തുടർന്നാണ് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെയാണ് പ്രമോദിന്റെയും 12 മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. രണ്ട് കോൺഗ്രസ് എം എൽ എമാർ രാജിവെക്കുകയും ഫ്രാൻസിസ് ഡിസൂസയുടെയും മനോഹർ പരീക്കറുടെയും മരണത്തെയും തുടർന്ന് ഗോവ നിയമസഭയിലെ അംഗങ്ങളുടെ എണ്ണം നാൽപ്പതിൽനിന്ന് 36 ആയി ചുരുങ്ങിയിരുന്നു. തങ്ങൾക്ക് 21 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് ബി ജെ പിയുടെ അവകാശവാദം. 12 എം എൽ എമാരാണ് ബി ജെ പിക്കുള്ളത്. സഖ്യകക്ഷികളായ ജി എഫ് പിക്കും എം ജി പിക്കും മൂന്ന് എം എൽ എമാർ വീതമുണ്ട്. മൂന്നു സ്വതന്ത്രരുടെ പിന്തുണയും തങ്ങൾക്കുണ്ടെന്ന് ബി ജെ പി അവകാശപ്പെടുന്നു. പരീക്കറുടെ മരണത്തെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ സഖ്യകക്ഷികളുമായി ബി ജെ പി മാരത്തൺ ചർച്ചയാണ് നടത്തിയത്. ഒടുവിൽ എം ജി പിയിലെ സുദിൻ ധവാലിക്കറിനും ജി എഫ് പിയിലെ വിജയ് സർദേശായിക്കും ഉപമുഖ്യമന്ത്രിസ്ഥാനം നൽകി അനുനയിപ്പിക്കുകയായിരുന്നു. content highlights:pramod sawant govt will face floor test today, goa
from mathrubhumi.latestnews.rssfeed https://ift.tt/2HvpELb
via
IFTTT
No comments:
Post a Comment