വടകരയില്‍ മത്സരിക്കാന്‍ സഖാക്കള്‍ പോലും ആവശ്യപ്പെട്ടു -കെ.മുരളീധരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

വടകരയില്‍ മത്സരിക്കാന്‍ സഖാക്കള്‍ പോലും ആവശ്യപ്പെട്ടു -കെ.മുരളീധരന്‍

കോഴിക്കോട്: വടകരയിൽ മത്സരിക്കാൻ മണ്ഡലത്തിലെ ഇടതുപക്ഷ സഹയാത്രികരായ സഖാക്കൾ പോലും തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.മുരളീധരൻ. ഇങ്ങനേയുള്ള നിശബ്ദ വോട്ടിൽ പ്രതീക്ഷയുണ്ട്. അത് അനുകൂലമായി വരുമെന്നതിൽ സംശയമില്ലെന്നും മുരളി പറഞ്ഞു. പരാജയം മണത്തപ്പോൾ സി.പി.എം ജയിക്കാൻ നടത്തുന്ന തരം താണ പ്രചരണമാണ് കോലീബി. ഇത് തുരുമ്പെടുത്ത പ്രചരണമാണ്. കഴിഞ്ഞ തവണ പരാജയപ്പെടുത്തിയതിന് ശേഷം തന്നെ വ്യക്തിപരമായി ദ്രോഹിക്കാനും കേസ് നൽകാനുമൊക്കെ ശ്രമിച്ചയാളാണ് കുമ്മനം രാജശേഖരൻ. അങ്ങനെയൊരാളെ ഉപതിരഞ്ഞെടുപ്പിൽ ജയിപ്പിക്കാൻ താൻ തിരുവനന്തപുരത്ത് നിന്ന് വടകരയിലേക്ക് വണ്ടികയറുമോയെന്നും മുരളീധരൻ ചോദിച്ചു. കോഴിക്കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ. മതേതര കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്ന സർക്കാർ കേന്ദ്രത്തിൽ ഉണ്ടാവണം. കോൺഗ്രസിന് മാത്രമേ അതിന് നേതൃത്വം നൽകാൻ കഴിയൂ. തിരഞ്ഞെടുപ്പ് കഴിഞ്ഞുണ്ടാവുന്ന മുന്നണിയിൽ എല്ലാ മതേതര പാർട്ടിയും വരണം. ഇടതുപക്ഷത്തേയും മാറ്റി നിർത്തുന്നില്ല. പക്ഷെ കേരളത്തിൽ അക്രമ രാഷ്ട്രീയമാണ് അവർ പിന്തുടരുന്നത്. അതിനെ അംഗീകരിക്കാൻ കഴിയില്ലെന്നും മുരളി പറഞ്ഞു. ഇതു തന്നെയാണ് വടകര മണ്ഡലത്തിലും പ്രധാന ചർച്ചാ വിഷയം. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് വ്യക്തമായ അന്വേഷണം വരുന്നില്ല. അടുത്തിടെ നടന്ന പെരിയിയലെ ഇരട്ട കൊലപാതകത്തിലും ഇതു തന്നെയാണ് അവസ്ഥ. ഇത് ദൗർഭാഗ്യകരമാണ്. ബി.ജെ.പിക്ക് കേരളത്തിൽ സ്പേസ് ഉണ്ടാവരുത് എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പക്ഷെ മുഖ്യമന്ത്രി അടക്കം മറിച്ചാണ് പറയുന്നത്. തിരുവന്തപുരം മണ്ഡലത്തിലെ മത്സരത്തെ കുറിച്ച് മുഖ്യമന്ത്രി സൂചിപ്പിച്ചത് അവിടെ കോൺഗ്രസും ബിജെപിയുമാണ് മത്സരമെന്നാണ്. എന്നുവെച്ചാൽ അവർക്ക് പിന്തുണ കൊടുക്കുമെന്നാണ് സൂചിപ്പിച്ചത്. അപ്പോൾ കോലീബിക്ക് പകരം ഞങ്ങൾ മാബി (മാർക്സിസ്റ്റ് ബി.ജെ.പി) കൂട്ട് കെട്ടാണ് എന്നാണ് പറയുകയെന്നും മുരളി പരഞ്ഞു. വടകരയിൽ മണ്ഡലം നിലനിർത്തുക എന്ന വെല്ലുവിളിയാണ് എനിക്കുള്ളത്. അതിന് നല്ല പിന്തുണ ഇപ്പോൾ തന്നെയുണ്ട്. രമ പറഞ്ഞ ഒന്നിനോടും വിയോജിക്കുന്നില്ല. അത് ശരിയാണെന്ന് കരുതുന്നയാളാണ് ഞാൻ. ശബരിമല വിഷയം വോട്ടാക്കാനുള്ളതല്ല. അത് വിശ്വാസികൾക്ക് സംരക്ഷണം നൽകാനുള്ളതാണ്. സംസ്ഥാനം ആഗ്രഹിച്ച വിധി വന്നപ്പോൾ അതിനെ മറികടക്കാൻ കേന്ദ്ര സർക്കാരിന് നിയമം കൊണ്ടു വരാമായിരുന്നു. അത് ചെയ്തല്ലെന്നും മുരളി ആരോപിച്ചു. Content Highlights:I Have Support From Comrades also in Vadakara Says Murali


from mathrubhumi.latestnews.rssfeed https://ift.tt/2Tm3RHa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages