ഇന്ത്യയില്‍ ഇനിയും ഭീകരാക്രമണമുണ്ടായാൽ പാകിസ്താന്‍ വിവരമറിയും ; ഭീകരസംഘടനകള്‍ക്കെതിരേ നടപടിയെടുക്കാന്‍ യുഎസ് മുന്നറിയിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

ഇന്ത്യയില്‍ ഇനിയും ഭീകരാക്രമണമുണ്ടായാൽ പാകിസ്താന്‍ വിവരമറിയും ; ഭീകരസംഘടനകള്‍ക്കെതിരേ നടപടിയെടുക്കാന്‍ യുഎസ് മുന്നറിയിപ്പ്

വാഷിംഗ്‍ടൺ: ഇന്ത്യയില്‍ ഇനിയും ഭീകരാക്രമണമുണ്ടായാൽ പാകിസ്താന്‍ വിവരമറിയുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ലോകരാജ്യങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയില്‍ രാജ്യത്തെ ഭീകരകേന്ദ്രങ്ങൾക്കെതിരെ പാകിസ്താന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നം നടപടിയെന്ന പേരിലുള്ള തട്ടിപ്പ് പരിപാടികള്‍ ഇനി അനുവദിക്കാന്‍ കഴിയുന്നതല്ലെന്നും അമേരിക്ക നല്‍കിയ അന്ത്യശാസനത്തില്‍ വ്യക്തമാക്കുന്നു.

ഇനി ഒരിക്കല്‍ കൂടി ഇന്ത്യയ്ക്ക് മേല്‍ ഭീകരാക്രമണം ഉണ്ടായാല്‍ അമേരിക്ക അടങ്ങിയിരിക്കില്ലെനും വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ വൈറ്റ് ഹൗസ് പ്രതിനിധി വ്യക്തമാക്കി. ''പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ജയ്ഷെ മുഹമ്മദ്, ലഷ്കർ ഇ ത്വയ്യിബ എന്നീ ഭീകരസംഘടനകൾക്ക് നേരെ, ശക്തമായ നടപടിയെടുത്തു എന്നതിന് തെളിവുകൾ കിട്ടണം. കശ്മീർ മേഖലയിൽ വീണ്ടും സംഘർഷമുണ്ടാകാതിരിക്കുകയും വേണം. ഇത്തരം കാര്യങ്ങള്‍ പാകിസ്ഥാനെ അറിയിച്ചു കഴിഞ്ഞിരിക്കുകയാണ്.''

'' ഭീകരര്‍ക്കെതിരേ ഒന്നും ചെയ്യാതിരിക്കുകയും ഇന്ത്യയിൽ ഇനിയും ആക്രമണം ഉണ്ടാവുകയും ചെയ്താൽ അതിർത്തിയിൽ ഇന്ത്യ - പാക് സംഘർഷത്തിന് വഴി വയ്ക്കും. ഇത് രണ്ടു രാജ്യങ്ങൾക്കും ഭീഷണിയുമാണ്.'' വൈറ്റ് ഹൗസ് പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കുന്നതിനെതിരെ ചൈന വീറ്റോ നീക്കം നടത്തുന്നതിനെയും അമേരിക്ക അപലപിച്ചിട്ടുണ്ട്.

മസൂദ് അസറിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് അഭിപ്രായപ്പെടുന്ന രാജ്യാന്തര സമൂഹത്തിന്റെ ഒപ്പം ചേർന്ന് പാകിസ്ഥാനോട് പറയാൻ ചൈനയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും അമേരിക്ക പറഞ്ഞു. ഐക്യരാഷ്ട്രസഭയ്ക്ക് മുമ്പിൽ അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന പ്രമേയം കൊണ്ടുവന്നു. എന്നാൽ ഇതിന് ഉടക്കിട്ടത് ചൈനയാണ്.

പ്രമേയത്തില്‍ വീറ്റോ അധികാരം ഉപയോഗിച്ചാണ് ചൈന തടഞ്ഞത്. പാകിസ്ഥാൻ എത്ര ഭീകരസംഘടനകൾക്ക് നേരെ നടപടിയെടുത്തെന്ന് വിലയിരുത്താനാകില്ലെന്നാണ് ഇപ്പോൾ അമേരിക്ക കരുതുന്നത്. ജയ്ഷെ മുഹമ്മദിന്‍റെ സ്വത്തുക്കൾ മരവിപ്പിച്ചതുൾപ്പടെ അമേരിക്ക പരിശോധിച്ചു വരികയാണ്. ഇനിയൊരിക്കലും ഭീകരസംഘടനകൾക്ക് തിരികെ വന്ന് ആക്രമണം നടത്താൻ കഴിയാത്ത വിധം നടപടി വേണം.



from mangalam.com https://ift.tt/2FmYpij
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages