മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുകയാണ്. ഇതോടെ യുദ്ധ സമാന അവസ്ഥയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നത്. പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായി യുദ്ധം വേണമെന്നാണ് പലരും മുറവിളി കൂട്ടുന്നത്. എന്നാല്‍ ഏവരും കേള്‍ക്കേണ്ടത് കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ മകള്‍ ദിക്ഷ ദ്വിവേദിയുടെ വാക്കുകളാണ്.
'യുദ്ധമല്ല, സമാധാനമാണ് വേണ്ടത്, എത്ര തവണ ഞാന്‍ ഇത് പറഞ്ഞാലും മതിയാവില്ല. ഒരു സൈനികന്‍ യുദ്ധഭൂമിയില്‍ പോരാടുമ്പോള്‍ അവരുടെ കുടുംബത്തിന്റെ മാനസികാവസ്ഥ എന്താണെന്ന് എന്നെ പോലുളളവര്‍ക്ക് മനസ്സിലാകും. ഞങ്ങളെ സംബന്ധിച്ച് എന്റെ അച്ഛനെ നഷ്ടപ്പെട്ടതായിരുന്നില്ല യുദ്ധം. അദ്ദേഹം പോയതിന് ശേഷമുളള ഞങ്ങളുടെ ജീവിതമായിരുന്നു യഥാര്‍ത്ഥ യുദ്ധം, യഥാര്‍ത്ഥ പോരാട്ടം. അത്തരത്തിലുളള പലതും ഇന്ന് സംഭവിക്കുമ്പോള്‍ എനിക്കും എന്റെ കുടുംബത്തിനും മനസ്സിലാക്കാന്‍ സാധിക്കും, അപ്പോഴെല്ലാം ഞങ്ങള്‍ പൊട്ടിക്കരയും. കാരണം, 1999ല്‍ ഞങ്ങള്‍ അനുഭവിച്ചത് പോലെ മറ്റൊരു കുടുംബം കൂടി അനുഭവിക്കാന്‍ പോവുകയാണെന്ന് ഞങ്ങള്‍ക്ക് അറിയാം.' ദിക്ഷ പറഞ്ഞു.
മേജര്‍ സി.ബി ദ്വിവേദി 1981ല്‍ തന്റെ ഇരുപതാമത്തെ വയസിലാണ് സൈന്യത്തില്‍ ചേര്‍ന്നത്. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഡ്രാസ്സില്‍ മേഖലയിലായിരുന്നു അദ്ദേഹത്തേയും സംഘത്തേയും നിയോഗിച്ചിരുന്നത്. ഇവിടെ നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിക്കുകയായിരുന്നു.
from mangalam.com https://ift.tt/2NEstK7
via IFTTT
No comments:
Post a Comment