ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംസ്ഥാനഘടകത്തിന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുമായി സഹകരിച്ചുപോകാന്‍ ഹൈക്കമാന്‍ഡ്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഖ്യനീക്കത്തിന് തത്വത്തില്‍ അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനുമിടയില്‍ മത്സരം വന്ന് വോട്ട് വിഭജിക്കപ്പെട്ടാല്‍ ബിജെപി ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ സീറ്റും നേടുമെന്നായിരുന്നു സര്‍വേ റിപ്പോര്‍ട്ടുകള്‍. ഇതാണ് ഇത്തരത്തില്‍ പുനര്‍ചിന്തനത്തിന് കോണ്‍ഗ്രസിനെ നയിച്ചത് എന്നാണ് സൂചന.
നാലിടത്ത് എഎപിയും മൂന്നിടത്ത് കോണ്‍ഗ്രസും എന്ന് ഫോര്‍മുലയും രണ്ടുപേര്‍ക്കും മൂന്ന് സീറ്റുകളും പിന്നെയുള്ളിടത് ഇരുവര്‍ക്കും സ്വീകാര്യനായ ഒരാളെയും മത്സരിപ്പിക്കാനാണ് നീക്കം.
എന്നാല്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കണം എന്ന നിലപാടിലാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ഷീല ദീക്ഷിത്തും മറ്റ് മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരും ആവശ്യം ഉന്നയിച്ചിരുന്നു.
from mangalam.com https://ift.tt/2GU8E0Y
via IFTTT
No comments:
Post a Comment