കൊച്ചി : തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസ്സുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടി പ്രതികരണാവസ്ഥയില്‍ ആയിരുന്നില്ല എന്ന് ഡോക്ടര്‍ പ്രതികരിച്ചു. കൃഷ്ണമണികള്‍ വികസിച്ചിരുന്നു. ശ്വാസമെടുക്കാനോ കൈകാലുകള്‍ അനക്കാനോ ശ്രമിക്കുന്നുമില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണ്ണമായും നിലച്ചെന്നും ഡോക്ടര്‍.
രണ്ടാനച്ഛനും അമ്മയും പുറത്തു പോയി വന്നപ്പോള്‍ ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചിരുന്നു. അതേക്കുറിച്ച് ഏഴുവയസ്സുകാരനോട് രണ്ടാനച്ഛന്‍ ചോദിച്ചു. വ്യക്തമായ ഉത്തരം നല്‍കാഞ്ഞതിനെ തുടര്‍ന്നാണ് രണ്ടാനച്ഛന്‍ മൂത്ത കുഞ്ഞിനെ മര്‍ദ്ദിച്ചത്. തടയാന്‍ ശ്രമിച്ച അമ്മയുടെ മുഖത്ത് അടിക്കുകയും ചെയ്തു. ഇതു കണ്ട് പേടിച്ച് കരഞ്ഞ മൂത്ത കുട്ടിയെ ഇയാള്‍ നിലത്തിട്ട് പല തവണ തലയില്‍ ചവിട്ടി. ഇളയ കുഞ്ഞിനും മര്‍ദ്ദനമേറ്റു.
ഏഴു വയസ്സുകാരന്റെ തലയ്ക്ക് പിന്നില്‍ ആഴത്തില്‍ മുറിവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തെയും ഇയാള്‍ കുഞ്ഞുങ്ങളെ അടിച്ചിട്ടുണ്ടെന്ന് അമ്മ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആന്തരിക രക്തസ്രാവം ഉള്ളതിനാല്‍ കുട്ടിയുടെ അവസ്ഥ മോശമായി തുടരുകയാണ്. കുട്ടി വെന്റിലേറ്ററില്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പത്ത് മാസം മുന്‍പാണ് കുട്ടികളുടെ പിതാവ് മരിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ 35 കാരനെ അമ്മ വിവാഹം കഴിക്കുകയായിരുന്നു
from mangalam.com https://ift.tt/2U1Juo6
via IFTTT
No comments:
Post a Comment