തൊടുപുഴ:തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്ത് ഏഴുവയസ്സുകാരനേറ്റത് ക്രൂരമായ ആക്രമണമെന്ന്പോലീസ്. രണ്ടാനച്ഛൻവലിച്ചെറിഞ്ഞതിനെ തുടർന്നാണ് കുട്ടിക്ക് ഗുരുതരമായ പരിക്കേറ്റത്. തലേ ദിവസം കുട്ടികൾ ഭക്ഷണം കഴിച്ചിരുന്നില്ല. ഭക്ഷണം കൊടുക്കാനായി പുലർച്ചെ വിളിച്ചുണർത്തിയപ്പോഴാണ് ആക്രമണം നടന്നതെന്നും ഡിവൈഎസ് പി കെ പി ജോസ് പറഞ്ഞു.ആശുപത്രിയിലെത്തി അമ്മയുടെ മൊഴി ഡിവൈഎസ്പി രേഖപ്പെടുത്തി. കുട്ടിയുടെ നില അതീവ ഗുരുതരമാണ്. രണ്ടാനച്ഛൻ കസ്റ്റഡിയിലാണ്. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നും ഡിവൈഎസ് പി പറഞ്ഞു. കഴിഞ്ഞ നവംബർ 19 മുതലാണ് കുട്ടികളുടെ അമ്മയും രണ്ടാനച്ഛനും ഒന്നിച്ച് താമസം തുടങ്ങിയത്. നിയമപരമായി വിവാഹിതരല്ല ഇവർ. അന്ന്മുതൽ കുട്ടികൾ ചെറിയ രീതിയിലുള്ള ഉപദ്രവം നേരിടുന്നുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ "സംഭവ ദിവസം കുട്ടികൾ രണ്ടും നേരത്തെ കിടന്നിരുന്നു. ഭക്ഷണം കഴിക്കാതെയാണ് ഇരുവരും ഉറങ്ങാൻ കിടന്നത്. അമ്മയും രണ്ടാച്ഛനും പുറത്ത് പോയി ഭക്ഷണം വാങ്ങി കൊണ്ട് വന്ന് ഇത് നൽകാനായി കുട്ടിയെ വിളിച്ചെഴുന്നേൽപിച്ചു. എന്നാൽ ഇളയ കുട്ടി ബെഡ്ഡിൽ മൂത്രമൊഴിച്ചത് അപ്പോഴാണ് ശ്രദ്ധയിൽപെട്ടത്. ഇളയ കുട്ടിയെ മൂത്രമൊഴിപ്പിച്ച് കിടത്തേണ്ട ചുമതല മൂത്ത കുട്ടിയെയായിരുന്നു ഏൽപിച്ചത്. തുടർന്നാണ് രണ്ടാനച്ഛൻ കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. ആദ്യം കുട്ടിയെ ചവിട്ടുകയും പിന്നീട് രണ്ട് തവണ വലിച്ചെറിയുകയും ചെയ്തു. രണ്ടാമത്തെ വീഴ്ചയിലാണ് കുട്ടിക്ക് ഗുരുതര പരിക്കേറ്റത്". കൊലപാതകകേസിൽ വെറുതെ വിട്ട ആളാണ് രണ്ടാനച്ഛനെന്ന് ഡിവൈഎസ്പി അറിയിച്ചു.സംഭവത്തിൽ ഇയാൾക്കെതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ഏഴരവയസ്സുകാരനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കുട്ടി ഇപ്പോൾ വെന്റിലേറ്ററിലാണ്. കുട്ടിയ്ക്ക് നിലവിൽ കാഴ്ചശക്തിയില്ലെന്നും ഡോക്ടർ പറഞ്ഞു. മാതാവിനൊപ്പമുള്ള യുവാവ് ചേട്ടനെയും തന്നെയും മർദിച്ചെന്ന് ഇളയകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് മൊഴി നൽകി. ജ്യേഷ്ഠനെ വടികൊണ്ട് തലയിലും മുഖത്തും കണ്ണിനും അടിച്ച് നിലത്തു വീഴിച്ചെന്നും ചോര വന്നുവെന്നും കുട്ടി പറഞ്ഞു. തൊടുപുഴ ഉടുമ്പന്നൂർ സ്വദേശിനിയായ യുവതിയുടെ മക്കളാണ് ക്രൂരമർദനത്തിന് വിധേയരായത്. യുവതിയെ തിരുവനന്തപുരത്താണ് വിവാഹം ചെയ്തിരുന്നത്. ഭർത്താവ് എഴുമാസം മുമ്പ് ഹൃദയാഘാതംമൂലം മരിച്ചു. അതിനുശേഷമാണ് ഭർത്താവിന്റെ ബന്ധുവായ യുവാവ് ഇവരോടൊപ്പം താമസിച്ചു തുടങ്ങിയത്. യുവതിയെയും ഇയാൾ മർദിക്കാറുള്ളതായി പറയുന്നു. ഇളയകുട്ടിയുടെ താടിക്കും പല്ലിനും പരിക്കുണ്ട്. ഈ കുട്ടിയെ വെള്ളിയാഴ്ച ഹാജരാക്കണമെന്ന നിബന്ധനയിൽ അമ്മൂമ്മയ്ക്കു വിട്ടുനൽകി. content highlights:Seven year old boy brutally attacked by step father in Thodupuzha
from mathrubhumi.latestnews.rssfeed https://ift.tt/2Oy0igD
via
IFTTT
No comments:
Post a Comment