കോഴിക്കോട്: സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്ന ട്രാഷ് ടാഗ് ചാലഞ്ച് ഏറ്റെടുത്ത് ക്ലബ് എഫ്.എം കോഴിക്കോട്. സ്വന്തം സ്ഥലം വൃത്തിയാക്കി അത് സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ച് ബോധവത്കരണ പരിപാടിയിൽ പങ്കാളിയാവുക എന്നതാണ് ട്രാഷ് ടാഗ് ചാലഞ്ച്. ഇതിനകം തന്നെ ലോകത്താകമാനമുള്ള നിരവധി സംഘടനകളും സ്ഥാപനങ്ങളും ചാലഞ്ചിന്റെ ഭാഗമായിട്ടുണ്ട്. കോഴിക്കോട് നാലാം ഗേറ്റിനടത്തുള്ള പ്രദേശമാണ് ക്ലബ് എഫ്.എം ടീം അംഗങ്ങൾ ചാലഞ്ചിനായി തിരഞ്ഞെടുത്തത്. മാലിന്യങ്ങൾ വലിച്ചെറിയുന്നത് മൂലം ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്ന ഇവിടെ വൃത്തിയാക്കി പൂച്ചെടികളും ബോർഡും സ്ഥാപിച്ചാണ് സംഘം മടങ്ങിയത്. ക്ലബ് എഫ്.എമ്മിലേയും മാതൃഭൂമിയിലേയും ജീവനക്കാർ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ വൃത്തിയാക്കൽ പതിനൊന്ന് മണി വരെ തുടർന്നു. ക്ലബ് എഫ്.എം പ്രോഗ്രാം ഹെഡ് മയൂര ശ്രേയാംസ് കുമാർ, യൂണിറ്റ് മാനേജർ മണികണ്ഠൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
from mathrubhumi.latestnews.rssfeed https://ift.tt/2O8VLkc
via
IFTTT
No comments:
Post a Comment