ബിജെപി പ്രവര്‍ത്തകര്‍ വില്‍ക്കപ്പെടുന്നു എന്ന തലക്കെട്ടില്‍ വ്യാപകമായി കത്ത് പ്രചരിച്ച സംഭവത്തിന് പിന്നില്‍ ബിജെപിയുടെ സംസ്ഥാന ഐടി സെല്‍ കണ്‍വീനര്‍ തന്നെ. ഇയാളെ ചുമതലയില്‍ നിന്നും നീക്കി. ഒരു വിഭാഗം നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് കത്തിലുള്ളത്. സംസ്ഥാന ജില്ലാ നേതാക്കള്‍ക്ക് തപാല്‍ വഴിയാണ് കത്തുകള്‍ എത്തിയത്. സംസ്ഥാന നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങളായിരുന്നു കത്തിലുണ്ടായിരുന്നത്.
മറ്റുള്ള മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന തിരക്കിലാണെങ്കില്‍ ബിജെപി നേതാക്കള്‍ തങ്ങളുടെ കീശ നിറയ്ക്കാന്‍ തയ്യാറെടുക്കുകയാണെന്ന് കത്തില്‍ പറയുന്നു. മാത്രമല്ല ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെയും സംസ്ഥാന സംഘടനാ ജനറല്‍ സെക്രിക്കെതിരെയും കത്തില്‍ വിമര്‍ശനങ്ങളുണ്ട്. സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കുന്നതില്‍ ചില ആര്‍എസ്എസ് നേതാക്കള്‍ കാട്ടിയ പിടിവാശി അവരെ തിരിഞ്ഞുകുത്തിയെന്ന് കത്തില്‍ പറയുന്നു.
മുരളീധര പക്ഷമാണ് കത്തിന് പിന്നിലെന്നാണ് മറുപക്ഷം പറയുന്നത്. പാര്‍ട്ടിവേദിയില്‍ ചര്‍ച്ചകള്‍ അനുവദിക്കാത്തതിനാലാണ് ഇത്തരം കത്തുകള്‍ ഉണ്ടാകുന്നതെന്ന് മുരളീധരപക്ഷം പറയുന്നു. കത്ത് പ്രചരിച്ചതിനു പിന്നാലെ ബിജെപി സംസ്ഥാന ഐടി സെല്‍ കണ്‍വീനര്‍ ആനന്ദ് എസ്.നായരെ ചുമതലയില്‍നിന്ന് നീക്കുകയായിരുന്നു. മുരളീധരപക്ഷവുമായി അടുപ്പമുള്ളയാളാണ് ആനന്ദ്. തിരുവനന്തപുരം ജില്ലാ കണ്‍വീനര്‍ കൃഷ്ണകുമാറിനാണ് പകരം ചുമതല നല്‍കിയത്.
കത്തയയ്ക്കാനുള്ള മേല്‍വിലാസം സംഘടിപ്പിച്ചത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നാണെന്നുള്ള സംശയമാണ് ഐടി സെല്‍ കണ്‍വീനറുടെ പേരില്‍ നടപടി വരാന്‍ കാരണമെന്നാണ് വിവരം.
അതേസമയം കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന തെക്കന്‍ മേഖലാജാഥ പൊളിക്കാന്‍ സംസ്ഥാന വക്താവ് എം എസ് കുമാറിന്റെ വീട്ടില്‍ രഹസ്യഗ്രൂപ്പ് യോഗം ചെര്‍ന്നതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എംടി രമേശ്, ആര്‍എസ്എസ് നിയോഗിച്ച സംഘടനാ സെക്രട്ടറി ഗണേശ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു രഹസ്യയോഗം ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.
മുരളീധര പക്ഷക്കാരനായ സുരേന്ദ്രന്റെ ജാഥ പൊളിക്കാനാണ് രഹസ്യ യോഗം ചേര്‍ന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, സംഘടനാ സെക്രട്ടറി രാംലാല്‍ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് മുരളീധരന്‍ പരാതി നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കാഞ്ഞിരപ്പള്ളിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് സുരേന്ദ്രന്റെ ജാഥ തുടങ്ങുക.
from mangalam.com https://ift.tt/2Ez4jfR
via IFTTT
No comments:
Post a Comment