ബാലാകോട്ട് ആക്രമണത്തില്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് അമിത് ഷാ; വ്യോമാക്രമണത്തെ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 4, 2019

ബാലാകോട്ട് ആക്രമണത്തില്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് അമിത് ഷാ; വ്യോമാക്രമണത്തെ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ്

ന്യുഡല്‍ഹി: പാകിസ്താനിലെ ബാലാകോട്ടില്‍ ജെയ്‌ഷെ മുഹമ്മദില്‍ ഭീകരതാവളത്തില്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ രാഷ്ട്രീയ പോര് മുറുകുന്നു. വ്യോമാക്രമണത്തില്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതിനു പിന്നാലെ ബി.ജെ.പി വ്യോമസേനയുടെ നടപടി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തി.

ഗുജറാത്തില്‍ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് അമിത് ഷാ ബാലാകോട്ട് ആക്രമണത്തെ കുറിച്ച് പരാമര്‍ശിച്ചത്. 'ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തില്‍ 40 ല്‍ഏറെ സി.ആര്‍.പി.എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. അതിന് തിരിച്ചൊരു മിന്നലാക്രമണം ഉണ്ടാവില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിനു കീഴില്‍ സര്‍ക്കാര്‍ ഒരു വ്യോമാക്രമണം നടത്തുകയും 250 ഓളം ഭീകരരെ വധിക്കുകയും ചെയ്തു.-ഷാ പറഞ്ഞു. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് സര്‍ക്കാരോ വ്യോമസേന വൃത്തങ്ങളോ ഔദ്യോഗികമായി ഒരു വിശദീകരണം നല്‍കാതിരിക്കുമ്പോഴാണ് അമിത് ഷായുടെ പ്രഖ്യാപനം.

എന്നാല്‍ വ്യോമാക്രമണത്തിന് പ്രതിപക്ഷം തെളിവുകള്‍ ചോദിക്കുകയാണെന്ന വിമര്‍ശനവും അമിത് ഷാ നടത്തി. അത്തരം ചോദ്യങ്ങള്‍ പാകിസ്താനെ സന്തോഷിപ്പിക്കുകയാണ്. സൈന്യത്തെ പ്രതിപക്ഷം പിന്തുണയ്ക്കുന്നില്ലെങ്കില്‍, കുറഞ്ഞപക്ഷം മിണ്ടാതിരിക്കുകയാണ് വേണ്ടത്- അമിത് ഷാ കുറ്റപ്പെടുത്തി.

അമിത് ഷായുടെ വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തി. വ്യോമസേനയുടെ നേട്ടത്തെ ബി.ജെ.പി രാഷ്ട്രീയ ലാഭത്തിനായി ചോര്‍ത്തിയെടുക്കുകയാണെന്നാണ് തിവാരിയുടെ വിമര്‍ശനം.



from mangalam.com https://ift.tt/2Tdm0Mj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages